Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Mamkoottathil

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മൊ​ബൈ​ൽ പാ​സ്‌​കോ​ഡ്: മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു

കൊ​ച്ചി: ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ പാ​സ്‌​കോ​ഡ് കൈ​മാ​റ​ണ​മെ​ന്ന തി​രു​വ​ല്ല മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

പാ​സ്‌​കോ​ഡ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച ഫെ​ബ്രു​വ​രി 21-ലെ ​തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച സ്റ്റേ ​ചെ​യ്ത​ത്. കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തെ മാ​നി​ക്ക​ണ​മെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം രാ​ഹു​ലി​ന്‍റെ ര​ണ്ട് ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഫോ​ണു​ക​ൾ തു​റ​ക്കാ​ൻ പാ​സ്‌​കോ​ഡ് ന​ൽ​കാ​ൻ രാ​ഹു​ൽ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

 

 

Kerala

'വി.ഡി. സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം; പക്ഷേ ഇത് ജനവിരുദ്ധമാണ്': രാഹുൽ

തിരുവനന്തപുരം: പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.

പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി.ഡി. സതീശനാണ്. അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്‍റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ?

അല്ല…

ബിജെപി ആണോ?

അല്ല…

അത് ശ്രീ വി ഡി സതീശൻ തന്നെയാണ്.

ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.

ആ ആരോപണത്തിന് മറുപടിയായി ശ്രീ വി ഡി സതീശൻ പറഞ്ഞത് “ ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്.

പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.

ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്.'

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്; ജോ​ബി ജോ​സ​ഫി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ ആ​ദ്യ പീ​ഡ​ന​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ജോ​ബി ജോ​സ​ഫി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്താ​യ ജോ​ബി മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. മ​രു​ന്ന് ക​ഴി​ച്ചെ​ന്ന് വീ​ഡി​യോ കോ​ള്‍ വി​ളി​ച്ച് രാ​ഹു​ല്‍ ഉ​റ​പ്പ് വ​രു​ത്തി​യെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് രാ​ഹു​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി.

 

Kerala

‌‌‌ഇ​നി പാ​ല​ക്കാ​ട് തു​ട​രും: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: ത​നി​ക്ക് പ​റ​യാ​നു​ള്ള​തും ത​നി​ക്കെ​തി​രെ പ​റ​യാ​നു​ള്ള​തും നീ​തി​ന്യാ​യ കോ​ട​തി​യു​ടെ മു​ന്നി​ലു​ണ്ടെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ പ​റ​യു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. സ​ത്യം ജ​യി​ക്കു​മെ​ന്നും ഇ​നി പാ​ല​ക്കാ​ട് തു​ട​രു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന എം​എ​ൽ​എ 15 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കു​ന്ന​ത്തൂ​ർ​മേ​ട് ര​ണ്ടാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത്.

എം​എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. പാ​ർ​ട്ടി ന​ട​പ​ടി​യെ കു​റി​ച്ചും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​നും ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ രാ​ഹു​ൽ ത​യാ​റാ​യി​ല്ല.

Kerala

ഒ​ളി​വി​ൽ നി​ന്ന് പു​റ​ത്തേ​ക്ക്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വോ​ട്ട് ചെ​യ്യാ​നെ​ത്തി. 15 ദി​വ​സ​ത്തെ ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ണ് രാ​ഹു​ൽ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട് സ്‌​കൂ​ളി​ലെ ര​ണ്ടാം​ന​മ്പ​ർ ബൂ​ത്തി​ൽ രാ​ഹു​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി വോ​ട്ട് ചെ​യ്‌​തു.

സ​ത്യം ജ​യി​ക്കും. എ​ല്ലാം കോ​ട​തി​യു​ടെ മു​ന്നി​ലു​ണ്ടെ​ന്നും കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടു കേ​സി​ലും അ​റ​സ്റ്റ് ത​ട​ഞ്ഞ​തോ​ടെ ഒ​ളി​വി​ലു​ള്ള എം​എ​ൽ​എ പു​റ​ത്തേ​ക്ക് വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു.

ര​ണ്ടാം പീ​ഡ​ന​ക്കേ​സി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നാ​ണ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

വൈ​കു​ന്നേ​രം 4.47ഓ​ടെ​യാ​ണ് രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. രാ​ഹു​ൽ ബൂ​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം; അ​പ്പീ​ലു​മാ​യി സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ അ​നു​വ​ദി​ച്ച മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

ജാ​മ്യം ല​ഭി​ച്ചാ​ൽ പ്ര​തി കേ​സ് അ​ന്വേ​ഷ​ണ​ത്തെ​യും സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കും. ഒ​ളി​വി​ൽ തു​ട​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കും.

ര​ണ്ടാ​മ​ത്തെ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സ്; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ഇ​ന്ന് കോ​ട​തി വി​ധി പ​റ​യു​ന്ന​ത് വ​രെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്ക​രു​തെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ർ​ദേ​ശം.

രാ​ഹു​ൽ വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വാ​ദം കേ​ട്ട​ശേ​ഷം വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. അ​ട​ച്ചി​ട്ട മു​റി​യി​ലാ​യി​രു​ന്നു വാ​ദം. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യും തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും  

കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​തെ കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം നേ​ടാ​നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ശ്ര​മം.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം ബ​ലാ​ത്സം​ഗ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും പ​രാ​തി ന​ൽ​കി​യ​ത് യ​ഥാ​ര്‍​ഥ രീ​തി​യി​ലൂ​ടെ​യ​ല്ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ ഹ​ര്‍​ജി​യി​ലെ വാ​ദ​ങ്ങ​ള്‍. പ​രാ​തി​ക്കാ​രി മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും രാ​ഹു​ൽ ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ലി​നാ​യി പാ​ല​ക്കാ​ടും ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ലാ​യി​ട്ട് ഇ​ന്നേ​ക്ക് പ​ത്താം ദി​വ​സ​മാ​യി.

Kerala

പ​രാ​തി​ക്കാ​രി​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ൽ‌ ഈ​ശ്വ​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന രാ​ഹു​ൽ‌ ഈ​ശ്വ​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. കേ​സി​ൽ ര​ണ്ട് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന രാ​ഹു​ൽ ഈ​ശ്വ​റി​നെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം തി​രി​കെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ൽ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

പ​രാ​തി​ക്കാ​രി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ നേ​ര​ത്തെ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ ഹ​ർ​ജി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ഹു​ൽ കീ​ഴ്ക്കോ​ട​തി​യി​ൽ മ​റ്റൊ​രു ഹ​ർ​ജി ന​ല്‍​കി​യ​ത്.

രാ​ഹു​ൽ‌ ഈ​ശ്വ​ർ സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ്. കേ​സി​ലെ നാ​ലാം പ്ര​തി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ന്‍​കൂ​ർ ജാ​മ്യ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

Kerala

ഗ​ര്‍​ഭഛി​ദ്ര​ത്തി​നു സ​മ്മ​ര്‍​ദം; രാഹുൽ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് രാ​ഹു​ല്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു.

ഗ​ര്‍​ഭഛി​ദ്ര​ത്തി​നു സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്നും ഫ്‌​ളാ​റ്റി​ല്‍​നി​ന്നു ചാ​ടു​മെ​ന്നു രാ​ഹു​ൽ പ​റ​ഞ്ഞു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച മ​ല​യാ​ളി ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ബം​ഗ​ളൂ​രു: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച മ​ല​യാ​ളി ഡ്രൈ​വ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ന്‍റെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​യാ​ള്‍.

ഇ​യാ​ളെ ബു​ധ​നാ​ഴ്ച​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ൽ മാ​റി മാ​റി സ​ഞ്ച​രി​ക്കു​ന്ന രാ​ഹു​ലി​ന് ​പ്രാദേശിക സ​ഹാ​യം ല​ഭി​ക്കുന്നുണ്ടെന്നാണ് സൂചന.

Kerala

അ​മ്മ​യു​ടെ പ്രാ​യ​മു​ള്ള​വ​ർ​ക്കും മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യി; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എം.​എ. ഷ​ഹ​നാ​സ്

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ഷ​ഹ​നാ​സ്. രാ​ഹു​ലി​നെ​തി​രെ ഷാ​ഫി പ​റ​ന്പി​ൽ എം​പി​യോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്ന​താ​യും ഷ​ഹ​നാ​സ് പ​റ​ഞ്ഞു.

മ​ഹി​ള കോ​ണ്‍​ഗ്ര​സി​ല്‍ അ​മ്മ​യു​ടെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് വ​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ൽ നി​ന്നും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നും എം.​എ. ഷ​ഹ​നാ​സ് വ്യ​ക്ത​മാ​ക്കി. രാ​ഹു​ലി​നെ​തി​രെ പ​രാ​തി പ​റ​ഞ്ഞ​പ്പോ​ഴു​ള്ള ഷാ​ഫി​യു​ടെ മൗ​നം പ​രി​ഹാ​സ​മാ​യി തോ​ന്നി​യെ​ന്നും ഷ​ഹ​നാ​സ് അ​റി​യി​ച്ചു.

താ​ൻ പ​റ​ഞ്ഞ​ത് ക​ള്ള​മാ​ണെ​ന്ന് ഷാ​ഫി പ​റ​ഞ്ഞാ​ൽ തെ​ളി​വ് പു​റ​ത്ത് വി​ടു​മെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യേ​യും സൈ​ബ​റാ​ക്ര​മ​ണ​ങ്ങ​ളെ​യും ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഷ​ഹ​നാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മാ​ങ്കൂ​ട്ട​ത്തി​നെ​തി​രെ ര​ണ്ടാ​മ​ത്തെ പ​രാ​തി; യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി നേ​രി​ടു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ര​ണ്ടാ​മ​ത്തെ കേ​സി​ൽ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യാ​നി​രി​ക്കെ അ​യ​ൽ​സം​സ്ഥാ​ന​ത്തു​ള്ള യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. പ​ത്ത​നം​തി​ട്ട ഹോം​സ്റ്റേ​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

ര​ണ്ടാ​മ​ത്തെ കേ​സി​ന്‍റെ എ​ഫ്ഐ​ആ​ർ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ന​ൽ​കും. പ​രാ​തി​ക്കാ​രി മൊ​ഴി​യി​ൽ ഉ​റ​ച്ച് നി​ന്നാ​ൽ രാ​ഹു​ലി​ന് കു​രു​ക്ക് മു​റു​കി​യേ​ക്കും. ‌യു​വ​തി സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കെ​പി​സി​സി​ക്ക് പ​രാ​തി അ​യ​ച്ച​തെ​ന്നാ​ണ് വി​വ​രം.

ര​ണ്ടാ​മ​ത്തെ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഹു​ൽ സ്‌​ത്രീ​ക​ളെ സ്ഥി​ര​മാ​യി ശ​ല്യം ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ക്കും. ഇ​തു​കൂ​ടാ​തെ ഉ​ത്ത​ര​വ് ഇ​ന്ന് ത​ന്നെ​യു​ണ്ടാ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Movies

നടിമാർക്കും രാഹുൽ മെസേജ് അയച്ചു; അഖിൽ മാരാർ

പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഉ​യ​ർ​ന്ന ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി അ​ഖി​ൽ മാ​രാ​ർ. രാ​ഹു​ൽ ന​ട​ത്തി​യ ഇ​മോ​ഷ​ന​ൽ ക​ൺ​വേ​ർ​ഷ​നി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് അ​തി​ജീ​വി​ത​യ്ക്ക് സം​ഭ​വി​ച്ച​തെ​ന്ന് അ​ഖി​ൽ മാ​രാ​ർ പ​റ‍​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ന്യാ​യീ​ക​രി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ഴു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും അ​ഖി​ൽ മാ​രാ​ർ പ​റ​ഞ്ഞു.

അ​ഖി​ൽ മാ​രാ​രു​ടെ വാ​ക്കു​ക​ൾ

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ന്യാ​യീ​ക​രി​ച്ച് സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ പോ​യി വീ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ കൂ​ടി ഇ​ന്ന് ജ​യി​ലി​ലേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ളം കാ​ണു​ന്ന​ത്. രാ​ഹു​ൽ ഈ​ശ്വ​ര​നോ​ട് ആ​ദ്യ​ത്തെ ദി​വ​സം ചാ​ന​ൽ ച​ർ​ച്ച​യി​ൽ വ​ന്നി​രു​ന്നു സം​സാ​രി​ച്ച സ​മ​യ​ത്ത് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ഫോ​ൺ വി​ളി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​ന​ൽ ച​ർ​ച്ച കേ​ൾ​ക്കു​ന്ന​ത് ത​ന്നെ അ​രോ​ച​ക​മാ​യി തോ​ന്നി​യ​തു​കൊ​ണ്ടും നി​ര​ത്തു​ന്ന വാ​ദ​മു​ഖ​ങ്ങ​ൾ ഒ​ക്കെ വ​ള​രെ അ​രോ​ച​ക​മാ​യി തോ​ന്നി​യ​തു​കൊ​ണ്ടു​മാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് വി​ളി​ച്ച​ത്. അ​ദ്ദേ​ഹ​ത്തോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത് താ​ങ്ക​ൾ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടോ എ​ന്നു​ള്ള​താ​ണ്.

ഇ​വി​ടെ താ​ങ്ക​ൾ പ​റ​യു​ന്ന പ്ര​കാ​രം വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് ന​ട​ത്തി​യ ഒ​രു ബ​ന്ധം എ​ന്ന നി​ല​യ്ക്ക് താ​ങ്ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വാ​ദം പൂ​ർ​ണ​മാ​യും മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തു​കൊ​ണ്ട് ഞാ​ൻ ചോ​ദി​ക്കു​ന്ന​ത്, നാ​ലു​മാ​സം മു​മ്പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും പ​ഴ​യ ചാ​റ്റു​ക​ളും അ​ന്ന​ത്തെ ഗ​ർ​ഭ​കേ​സു​ക​ളും ഈ ​പെ​ൺ​കു​ട്ടി​യു​ടെ ആ​യി​രു​ന്നോ അ​തോ അ​ത് അ​റി​യാ​തെ​യാ​ണോ താ​ങ്ക​ൾ ഇ​ത് സം​സാ​രി​ക്കു​ന്ന​ത് എ​ന്ന് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു.

അ​ത് അ​റി​ഞ്ഞി​ട്ടാ​ണോ അ​ല്ല​യോ എ​ന്ന് അ​റി​യി​ല്ല, അ​ല്ലെ​ങ്കി​ൽ ബോ​ധ​പൂ​ർ​വ​മാ​ണോ എ​ന്ന് അ​റി​യി​ല്ല. അ​ല്ലെ​ങ്കി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന സ​മ​യ​ത്ത്, വ​ലി​യ ഒ​രു ജ​ന​രോ​ഷം നി​ൽ​ക്കു​ന്ന വി​ഷ​യ​ത്തി​നെ​തി​രെ സം​സാ​രി​ക്കു​മ്പോ​ൾ ത​നി​ക്ക് കി​ട്ടു​ന്ന ശ്ര​ദ്ധ​ക​ൾ​ക്ക് വേ​ണ്ടി​യി​ട്ടാ​ണോ എ​ന്ന് അ​റി​യി​ല്ല.

സ​ത്യ​ത്തെ​യും യാ​ഥാ​ർ​ഥ്യ​ത്തെ​യും മ​റ​ച്ചു​പി​ടി​ച്ചു​കൊ​ണ്ട്, ഒ​രു വ​ലി​യ വി​ഭാ​ഗം പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​ര​ള​ത്തി​ൽ നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടു ത​ന്നെ സ​ർ​ക്കാ​രി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷം ഉ​ണ്ടാ​യ​തു​കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചാ​ൽ ആ ​പി​ന്തു​ണ ത​നി​ക്കു കൂ​ടി ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യ സ്വ​യം ഒ​രു വി​ഡ്ഢി​യാ​യി മാ​റി​യ രാ​ഹു​ൽ ഈ​ശ്വ​രോ​ട് അ​ന്ന​ത്തെ ദി​വ​സം പ​റ​ഞ്ഞ​ത് ത​ന്നെ ഞാ​ൻ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്നു.

താ​ങ്ക​ൾ കാ​ണി​ക്കു​ന്ന​തി​ന് ഒ​രു രീ​തി​യി​ലും ന്യാ​യീ​ക​രി​ക്കാ​ൻ പ​റ്റു​ന്ന ഒ​ന്നു​മി​ല്ല എ​ന്ന യാ​ഥാ​ർ​ത്ഥ്യം താ​ങ്ക​ൾ ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്കു​ക. താ​ങ്ക​ൾ ഇ​വി​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഓ​രോ വാ​ദ​ങ്ങ​ളും സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. താ​ങ്ക​ളു​ടെ ആ​ദ്യ​ത്തെ വാ​ദം എ​ന്ന് പ​റ​യു​ന്ന​ത് ഈ ​വി​ഷ​യ​ത്തോ​ടു​കൂ​ടി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ മാ​ന്യ​ത, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ ന​ല്ല മു​ഖം പു​റ​ത്തു​വ​ന്നു എ​ന്നാ​ണ്.

കാ​ര​ണം രാ​ഹു​ലി​ന്‍റെ ഇ​ന്‍റ​ൻ​ഷ​ൻ എ​ന്ന് പ​റ​യു​ന്ന​ത് ഈ ​പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച് അ​വ​ളെ അ​മ്മ​യാ​ക്കി, അ​വ​ളെ ക​ല്യാ​ണം ക​ഴി​ച്ച് ഭാ​ര്യ​യും അ​മ്മ​യും ആ​ക്കി കൂ​ടെ പൊ​റു​പ്പി​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണെ​ന്നും ആ ​പെ​ൺ​കു​ട്ടി​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ത് കാ​ത്തു​സൂ​ക്ഷി​ച്ച​തി​നു​ള്ള കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന്യ​ത​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ വാ​ദി​ച്ച​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ന്നെ പ​റ​യു​ക​യാ​ണ് ഈ ​പെ​ൺ​കു​ട്ടി വി​വാ​ഹി​ത​യാ​യി​രു​ന്നു എ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു എ​ന്നും കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണ് ഈ ​പെ​ൺ​കു​ട്ടി ത​ന്നെ ബ​ന്ധ​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് ആ ​ബ​ന്ധം സൗ​ഹൃ​ദ​വും പ്ര​ണ​യ​വു​മാ​യി മാ​റി​യെ​ന്നും ആ ​പ്ര​ണ​യം സെ​ക്സി​ലേ​ക്ക് വ​ഴി​മാ​റി​യെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ന്നെ സ​മ്മ​തി​ച്ച​തോ​ടു​കൂ​ടി രാ​ഹു​ല്‍ ഈ​ശ്വ​ർ ആ​ദ്യം മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ വാ​ദ​ങ്ങ​ളും അ​വി​ടെ പൊ​ളി​ഞ്ഞു.

യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ വീ​ണ്ടും വ​ന്നി​രു​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ന്യാ​യീ​ക​രി​ക്കു​മ്പോ​ൾ, അ​യാ​ൾ ര​ണ്ടാ​മ​ത് മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വാ​ദ​ങ്ങ​ൾ എ​ല്ലാം വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ ​ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് മ​റ്റൊ​രു പു​രു​ഷ​ന്‍റെ ഒ​പ്പം പോ​യി എ​ന്ന് പ​റ​യു​ന്ന കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലും ഏ​റ്റ​വും എ​ളു​പ്പം വ​ർ​ക്കാ​വു​ന്ന, കു​ടും​ബ​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത അ​ല്ലെ​ന്നു​ണ്ടെ​ങ്കി​ൽ സ​ന്മാ​ർ​ഗി​ക​ത എ​ന്ന് പ​റ​യു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ, ഇ​ത്ത​രം വ​ല​തു​പ​ക്ഷ ചി​ന്ത​ക​ൾ പ​ല​പ്പോ​ഴും കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന​താ​ണ്. അ​തി​ലൂ​ടെ ഒ​രു​പാ​ട് മ​നു​ഷ്യ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഈ​ശ്വ​റി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​വി​ടെ രാ​ഹു​ൽ ഈ​ശ്വ​ർ വ​ള​രെ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളോ​ട​ല്ലാം പ​റ​യു​ക​യാ​ണ്, നി​ങ്ങ​ൾ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ എ​ല്ലാം ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ​യു​മാ​യി അ​റി​യാ​തെ ന​ട​ത്തി​യ ഒ​രു ബ​ന്ധ​ത്തി​ൽ ഈ ​വി​വാ​ഹി​ത​യാ​യ സ്ത്രീ ​ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് മ​റ്റൊ​രു​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ന്ന​താ​ണ്.

നോ​ക്കൂ നി​ങ്ങ​ൾ ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത് ആ​ദ്യം വ​ന്ന വാ​ർ​ത്ത, ആ​ദ്യം വ​ന്ന ചാ​റ്റു​ക​ൾ, ആ​ദ്യം വ​ന്ന ഗ​ർ​ഭ കേ​സു​ക​ൾ ഒ​ന്നും ത​ന്നെ ഈ ​പെ​ൺ​കു​ട്ടി​യു​ടേ​ത​ല്ല. നി​ങ്ങ​ൾ​ക്ക് ത​ന്നെ അ​ന്ന​ത്തെ ചാ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കും 2021ലെ ​ചാ​റ്റു​ക​ളാ​ണ് അ​ന്ന് പു​റ​ത്തു​വ​ന്ന​ത്.

2021ൽ ​ഈ പെ​ൺ​കു​ട്ടി​യു​മാ​യി​ട്ട​ല്ല ‍ ഈ ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​ത്. അ​ന്ന് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു. അ​ത് മ​റ്റൊ​രു ചാ​ന​ലി​ലെ മ​റ്റൊ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ആ​യി​രു​ന്നു. അ​ന്ന് ഗ​ർ​ഭ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ഷ​യം പൊ​ങ്ങി വ​ന്ന​ത്.

അ​തോ​ടൊ​പ്പം ത​ന്നെ പു​റ​ത്തു​വ​രാ​ത്ത പ​രാ​തി​ക​ൾ പ​ല​രും ഭ​യ​പ്പെ​ട്ട് ഉ​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ല പ​രാ​തി​ക​ളും വി.​ഡി. സ​തീ​ശ​നോ​ടും അ​തു​പോ​ലെ​യു​ള്ള കോ​ൺ​ഗ്ര​സി​ലെ പ​ല പ്ര​മു​ഖ നേ​താ​ക്ക​ന്മാ​രോ​ടും പ​ല​രും പ​ങ്കു​വ​ച്ചി​ട്ടു​ള്ള ഈ ​പ​രാ​തി​ക​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യ​ത് കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ബോ​ധ​മു​ള്ള ഒ​രു നേ​തൃ​ത്വം രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി നി​ർ​ത്താ​ൻ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യാ​ഥാ​ർ​ഥ​ത്തി​ൽ രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി നി​ർ​ത്തി​യ​ത് രാ​ഹു​ലി​നെ കൂ​ടി ര​ക്ഷി​ക്കു​ക എ​ന്ന് പ​റ​യു​ന്ന ഒ​രു നീ​ക്ക​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഒ​രു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ വ​യ്ക്കു​ക​യും ഈ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഹു​ലി​നെ മാ​റ്റി​നി​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്നൊ​രു സ​മീ​പ​ന​മാ​ണ് വി​ഡി സ​തീ​ശ​നോ കെ​പി​സി​സി​യും തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഈ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ മു​മ്പി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​കു​മാ​യി​രു​ന്നു. അ​ത് രാ​ഹു​ലി​ന് കൂ​ടു​ത​ൽ ദോ​ഷ​ക​ര​മാ​യി മാ​റി​യേ​നെ.

കാ​ര​ണം ഈ ​വി​ഷ​യ​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ളും നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളും ഉ​ണ്ടെ​ന്നു​ള്ള​ത് ഞാ​ൻ മു​ൻ​പും പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് എ​നി​ക്ക് സ്വീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ വ്യ​ക്തി​പ​ര​മാ​യി ത​ന്നെ ഒ​ന്നൊ​ന്ന​ര വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പോ​യി​ട്ടു​ള്ള, സി​നി​മ മേ​ഖ​ല​യി​ൽ വ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള​വ​ർ രാ​ഹു​ൽ അ​ങ്ങോ​ട്ട് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മെ​സ​ജ് അ​യ​ച്ചു ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച കാ​ര്യ​ങ്ങ​ൾ കേ​ട്ട​പ്പോ​ൾ അ​വ​ർ​ക്കി​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്താ​ണ് ഇ​യാ​ളു​ടെ ഇ​ന്‍റ​ൻ​ഷ​ൻ എ​ന്ന​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​തെ ഇ​രു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ഞാ​ൻ മു​മ്പ് ത​ന്നെ പ​ങ്കു​വെ​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

അ​പ്പോ​ൾ ഒ​രു വ്യ​ക്തി പി​ണ​റാ​യി വി​ജ​യ​നെ എ​തി​ർ​ക്കു​ന്നു അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്നു എ​ന്നു​ള്ള ഒ​രൊ​റ്റ കാ​ര​ണം കൊ​ണ്ട് ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കാ​ണി​ക്കേ​ണ്ട മാ​ന്യ​ത പൊ​തു​സ​മൂ​ഹ​ത്തി​ൽ പു​ല​ർ​ത്തി​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്നം. ഇ​വി​ടെ വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ​യു​ടെ തെ​റ്റി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ച് ആ ​വി​ഷ​യ​ത്തെ വ​ക്രീ​ക​രി​ച്ച് വ​ള​ച്ചൊ​ടി​ച്ച് ആ ​പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​ത്. നോ​ക്കൂ ഈ ​പെ​ൺ​കു​ട്ടി​യെ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ങ്ങ​ൾ​ക്ക് കു​റ്റം പ​റ​യാ​ൻ പ​റ്റു​ക.

വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രു പെ​ൺ​കു​ട്ടി​ക്ക് ഭ​ർ​ത്താ​വു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൂ​ടെ? അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​വാ​നും ആ ​ഭ​ർ​ത്താ​വു​മാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​നും ഈ ​രാ​ജ്യ​ത്തെ ഏ​തൊ​രു പെ​ൺ​കു​ട്ടി​ക്കും അ​വ​കാ​ശം ഉ​ണ്ട്.

അ​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​ല്ലെ​ങ്കി​ൽ കു​ടും​ബ​ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​റ​യാ​ൻ വേ​ണ്ടി ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ, ആ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഈ ​പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ത്തെ മു​ത​ലെ​ടു​ത്തു​കൊ​ണ്ട് സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ഒ​ക്കെ സ്ഥാ​പി​ച്ച് ആ ​പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്നു എ​ന്ന് പ​റ​യു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​മ​ല്ലേ യ​ഥാ​ർ​ഥ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും എം​എ​ൽ​എ എ​ന്ന നി​ല​യി​ലും രാ​ഹു​ൽ ചെ​യ്ത​ത്. ബാ​ക്കി എ​ല്ലാ വി​ഷ​യ​ങ്ങ​ളും മാ​റ്റി​വ​ച്ചേ​ക്കൂ ഈ ​ഒ​രൊ​റ്റ വി​ഷ​യം ത​ന്നെ എ​ടു​ത്ത് നി​ങ്ങ​ൾ അ​തി​നെ കൃ​ത്യ​മാ​യി​ട്ട് ഒ​ന്ന് പ​ഠി​ക്കൂ. പ്രി​യ​പ്പെ​ട്ട രാ​ഹു​ൽ ഈ​ശ്വ​ർ നി​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യ​ത്ത് നി​ങ്ങ​ൾ ഒ​രു നി​മി​ഷം ഇ​തി​നെ​ക്കു​റി​ച്ച് ഒ​ന്നു​കൂ​ടെ ഒ​ന്നു കൃ​ത്യ​മാ​യി അ​ന​ലൈ​സ് ചെ​യ്യൂ.

നി​ങ്ങ​ൾ ആ ​പെ​ൺ​കു​ട്ടി​യെ ഇ​ത്ര​യേ​റെ മോ​ശ​ക്കാ​രി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ ​പെ​ൺ​കു​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഒ​രു തെ​റ്റെ​ന്ന് പ​റ​യു​ന്ന​ത് ത​ന്‍റെ കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​റ​യാ​ൻ വേ​ണ്ടി​യി​ട്ട് വി​ശ്വാ​സ്യ​ത​യോ​ടു​കൂ​ടി രാ​ഹു​ലി​നെ ബ​ന്ധ​പ്പെ​ടു​ന്നു. രാ​ഹു​ൽ ആ ​വി​ഷ​യ​ത്തെ മു​ത​ലെ​ടു​ത്ത് സൗ​ഹൃ​ദ​വും പ്ര​ണ​യ​വും സ്ഥാ​പി​ക്കു​ന്നു.

സ്വാ​ഭാ​വി​ക​മാ​യും ത​ന്‍റെ ഭ​ർ​ത്താ​വി​ൽ നി​ന്ന് പി​രി​യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന അ​ല്ലെ​ങ്കി​ൽ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ താ​ല്പ​ര്യ​മി​ല്ലാ​തെ ത​നി​ക്ക് മ​റ്റൊ​രു വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നാ​ലോ എ​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പോ​ലെ മി​ടു​ക്ക​നാ​യ ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രി​ക്കു​ന്ന എം​എ​ൽ​എ ആ​യി​രി​ക്കു​ന്ന ഒ​രാ​ൾ അ​താ​യ​ത് ത​ന്നെ സം​ര​ക്ഷി​ക്കു​മെ​ന്നും ഭാ​വി​യി​ൽ ത​ന്‍റെ ജീ​വി​തം സു​ഖ​ക​ര​മാ​യി പോ​കു​മെ​ന്നും പ്ര​തീ​ക്ഷ​യോ​ടു​കൂ​ടി ത​ന്നെ അ​യാ​ളു​മാ​യി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും ആ ​ബ​ന്ധം ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ക്ക് മാ​റു​ക​യും അ​യാ​ൾ അ​മ്മ​യാ​കാ​ൻ പ​റ​യു​ന്നി​ട​ത്ത് അ​ത് അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ഈ ​പെ​ൺ​കു​ട്ടി​ക്കു സം​ഭ​വി​ച്ച​ത് ലോ​ക​ത്തെ ഏ​തൊ​രു പെ​ൺ​കു​ട്ടി​ക്കും സം​ഭ​വി​ക്കാ​ൻ പ​റ്റു​ന്ന അ​ല്ലെ​ങ്കി​ൽ ഏ​തൊ​രു സ്ത്രീ​ക്കും സം​ഭ​വി​ക്കാ​ൻ പ​റ്റു​ന്ന മാ​ന​സി​ക​മാ​യി​ട്ടു​ള്ള ഒ​രു പു​രു​ഷ​ന്‍റെ ഇ​മോ​ഷ​ന​ൽ ക​ൺ​വേ​ർ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വി​ച്ചി​ട്ടു​ള്ള ഒ​രു വീ​ഴ്ച മാ​ത്ര​മാ​ണ്.

കു​ടും​ബ​ജീ​വി​ത​ത്തി​ൽ ന​ല്ല രീ​തി​യി​ൽ പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കി​ട​യി​ലും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ട് ഈ ​സ്ത്രീ​യെ കു​റ്റം പ​റ​യു​ന്ന​തി​നു പ​ക​രം ഇ​ത്ത​ര​ത്തി​ൽ ഒ​രു സ്ത്രീ ​ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ ഒ​രു എം​എ​ൽ​എ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ അ​ത് മു​ത​ലെ​ടു​ത്ത് സെ​ക്സ് ആ​ണ് ആ​വ​ശ്യ​മെ​ങ്കി​ൽ നി​ങ്ങ​ൾ സെ​ക്സ് ചെ​യ്തി​ട്ട് പോ​യി​ക്കോ​ളൂ അ​ത് അ​ത്ര​യും പ്ര​ശ്ന​മു​ള്ള കാ​ര്യ​മ​ല്ല, പ​ക്ഷേ ഇ​വി​ടെ അ​വ​രെ അ​മ്മ​യാ​കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ഇ​ത് സൈ​ക്കോ മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. ഏ​ത് രീ​തി​യി​ലാ​ണ് ഇ​തി​നെ പൊ​തു​സ​മൂ​ഹം ന്യാ​യീ​ക​രി​ക്കു​ക. പു​രു​ഷ​ന്മാ​ർ സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി സം​സാ​രി​ക്ക​ണം, അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണം.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ച​ത് ബാ​ഗ​ലൂ​രി​ലെ റി​സോ​ർ​ട്ടി​ൽ; പോ​ലീ​സ് വ​രു​ന്ന​തി​ന് മു​ൻ​പ് മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ താ​മ​സി​ച്ച​ത് ത​മി​ഴ്‌​നാ​ട്- ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ബാ​ഗ​ലൂ​രി​ലെ റി​സോ​ർ​ട്ടി​ലെ​ന്ന് റി​പ്പോ​ർ​ട്ട്.

പോ​ലീ​സ് റി​സോ​ർ​ട്ടി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി. ഞാ​യ​റാ​ഴ്ച​യാ​ണ് രാ​ഹു​ൽ റി​സോ​ർ​ട്ടി​ലെ​ത്തി​യ​തെ​ന്നും അ​തി​ന് ശേ​ഷം ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്നെ​ന്നു​മാ​ണ് സൂ​ച​ന.

കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി എ​ന്നി​വ​ട​ങ്ങ​ളി​ലും രാ​ഹു​ൽ താ​മ​സി​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള രാ​ഹു​ൽ കാ​റു​ക​ൾ മാ​റി മാ​റി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും സം​ശ​യ​മു​ണ്ട്. ബു​ധ​നാ​ഴ്ച​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം. ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ രാ​ഹു​ൽ ത​മി​ഴ്‌​നാ​ട്- ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ബാ​ഗ​ലൂ​രി​ല്‍ ആ​യി​രു​ന്നു.

പി​ന്നാ​ടെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ഒ​ളി​വി​ലു​ള്ള രാ​ഹു​ൽ കാ​റു​ക​ൾ മാ​റി മാ​റി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും സം​ശ​യ​മു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി എ​ന്നി​വ​ട​ങ്ങ​ളി​ലും താ​മ​സി​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്നാ​ട്ടി​ലെ​ത്തി. ഒ​ന്നി​ല​ധി​കം സം​ഘ​ങ്ങ​ളാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്നാ​ട് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി‍​ന്‍റെ സ​ഹാ​യം തേ​ടി.

കോ​യ​മ്പ​ത്തൂ​രും പൊ​ള്ളാ​ച്ചി​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സ​ഹാ​യ​ത്തി​നാ​യി ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ചും ഒ​പ്പ​മു​ണ്ട്.

Kerala

മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം: പുതിയ ഹർജിയുമായി രാഹുൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ തന്‍റെ മുൻകൂര്‍ ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി രാഹുൽ മാങ്കൂട്ടത്തിൽ. ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നല്കിയത്.

അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.

ഈ വകുപ്പ് പ്രകാരം കോടതിക്ക് നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം.

അതേസമയം, ആ​റാം​ദി​ന​വും ഒളിവിലുള്ള രാ​ഹു​ൽ മാങ്കൂട്ടത്തിലിനെ ക​ണ്ടെ​ത്താ​ൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല. തിങ്കളാഴ്ച ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. രാ​ഹു​ൽ പാ​ല​ക്കാ​ട്ടുനി​ന്ന് മു​ങ്ങി​യ ചു​വ​ന്ന കാ​ർ ഒ​രു ച​ല​ച്ചി​ത്ര താ​ര​ത്തി​ന്‍റേ​തെ​ന്ന സം​ശ​യ​ത്തി​ൽ കാ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ൽ​ക്കു​ന്ന യു​വ​ന​ടി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

കാ​റി​ന്‍റെ ഉ​ട​മ​സ്ഥ യു​വ​ന​ടി​യാ​ണെ​ങ്കി​ലും രാ​ഹു​ലി​നെ ക​ട​ത്തി​യ​ത് ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജി​ല്ല​യി​ലെ​ത്തി​യ സം​ഘം രാ​ഹു​ലി​ന്‍റെ ഫ്ളാ​റ്റും എം​എ​ൽ​എ ഓ​ഫീ​സും കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി.​

ക​ണ്ണാ​ടി​യി​ൽ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഒ​ളി​വി​ൽ പോ​യ​ത്. സി​സി ടി​വി കാ​മ​റ​ക​ളി​ൽ പ​തി​യാ​തെ ക​ണ്ണാ​ടി​യി​ലെ ഫ്ളാ​റ്റി​ലെ​ത്തി പി​ന്നീ​ട് ചു​വ​ന്ന കാ​റി​ൽ ജി​ല്ല വി​ട്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്.

അ​തേസ​മ​യം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നും രാ​ഹു​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നീ​ക്കം ന​ട​ക്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. രാ​ഹു​ൽ മു​ങ്ങി​യ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​ത്തെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ ഡി​വി​ആ​റി​ൽ നി​ന്ന് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​യ​ർ ടേ​ക്ക​റെ സ്വാ​ധീ​നി​ച്ച് ഡി​ലീ​റ്റ് ചെ​യ്തെ​ന്നാ​ണ് സം​ശ​യം.

Kerala

പീ​ഡ​ന​ക്കേ​സ്; പ​രാ​തി​ക്കാ​രി​ക്കെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഫോ​ട്ടോ​ക​ൾ, വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളു​ടെ ഹാ​ഷ് വാ​ല്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ റെ​ക്കോ​ർ​ഡ് എ​ന്നി​വ​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ൽ കോ​ട​തി​യി​ൽ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ ഓ​രോ ജി​ല്ല​ക​ളി​ലും പോ​ലീ​സ് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​മ്പോ​ള്‍ അ​റ​സ്റ്റി​ന് ത​ട​സ​മി​ല്ലെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു.

 

 

Kerala

രാ​ഹു​ൽ ഒളിവിൽതന്നെ; മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ അ​റ​സ്റ്റി​നു ത​ട​സ​മ​ല്ലെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​റ​സ്റ്റി​നു ത​ട​സ​മ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ​ത്തി വ​ക്കാ​ല​ത്തി​ൽ ഒ​പ്പി​ട്ടു​വെ​ന്ന പ്ര​ചാ​ര​ണം രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്കം വ​ഴി​ത്തെ​റ്റി​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്.

രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ ലു​ക്കൗ​ട്ട് നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പീ​ഡ​നം ന​ട​ന്ന ഫ്ലാ​റ്റി​ൽ പ​രാ​തി​ക്കാ​രി​യു​മാ​യെ​ത്തി പോ​ലീ​സ് മ​ഹ​സ​ർ രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ൽ സാ​ക്ഷി​ക​ളു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സീ​ൽ​ഡ് ക​വ​റി​ലാ​യി ഒ​മ്പ​ത് തെ​ളി​വു​ക​ളാ​ണ് പ​രാ​തി​കാ​രി​ക്ക് എ​തി​രെ രാ​ഹു​ൽ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. ബാ​ഹ്യ​പ്രേ​ര​ണ​കൊ​ണ്ടാ​ണ് യു​വ​തി രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​തെ​ന്നും ഗ​ര്‍​ഭ​ച്ഛി​ദ്രം യു​വ​തി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മ​ട​ക്കം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളും രേ​ഖ​ക​ളു​മാ​ണ് ന​ൽ​കി​യ​ത്.

ബ​ലാ​ത്സം​ഗം ന​ട​ന്നെ​ന്ന് പ​റ​യു​ന്ന കാ​ല​ത്ത് ഭ​ര്‍​ത്താ​വി​നൊ​പ്പ​മാ​ണ് യു​വ​തി ക​ഴി​ഞ്ഞി​രു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളും രാ​ഹു​ൽ ന​ൽ​കി​യ രേ​ഖ​ക​ളി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. വി​വാ​ഹ ബ​ന്ധം ഒ​ഴി​ഞ്ഞ​പ്പോ​ൾ രാ​ഹു​ൽ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ഒ​രു​മി​ച്ചു ജീ​വി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് മൊ​ഴി. ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ എ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കി​യെ​ന്നും യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ചു.

Kerala

ഗ​ര്‍​ഭ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വ്, ഗ​ര്‍​ഭ​ച്ഛി​ദ്രം സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം; രാ​ഹു​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ഇന്നു കോ​ട​തി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യെ ആ​ണ് രാ​ഹു​ല്‍ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​വാ​ഹി​ത​യാ​യ യു​വ​തി​യു​ടെ ഗ​ര്‍​ഭ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഞാ​ന​ല്ല, അ​വ​രു​ടെ ഭ​ര്‍​ത്താ​വാ​ണ്. ഗ​ര്‍​ഭ​ച്ഛി​ദ്രം അ​വ​രു​ടെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ചെ​യ്ത​ത് എ​ന്നു​മാ​ണ് രാ​ഹു​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​രാ​തി​ക്കു​പി​ന്നി​ല്‍ സി​പി​എം-​ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യാ​ണ്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​ന​ല്‍​കാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ല്‍​കി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്.

എ​തി​ര്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക്ക് സ്വാ​ധീ​ന​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് യു​വ​തി. പ​രാ​തി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ തു​ട​രാ​നാ​കി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ച​താ​യു​ള്ള യു​വ​തി​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം അ​ട​ക്കം ഹാ​ജ​രാ​ക്കാ​ന്‍ ത​യാ​റാ​ണ്. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് കേ​സെ​ടു​ത്ത​ത് എ​ന്നു​മാ​ണ് മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ രാ​ഹു​ൽ പ​റ​യു​ന്ന​ത്.

 

Kerala

രാ​ഹു​ലി​നെ പ​രി​ച​യ​പ്പെ​ട്ട​ത് ആ​ദ്യ വി​വാ​ഹം ഒ​ഴി​ഞ്ഞ ശേ​ഷം; യു​വ​തി​യു​ടെ മൊ​ഴി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​രി​ച​യ​പ്പെ​ട്ട​ത് ആ​ദ്യ വി​വാ​ഹ​ബ​ന്ധം ഒ​ഴി​ഞ്ഞ ശേ​ഷ​മെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി. പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ഇ​ക്കാ​ര്യം പറഞ്ഞി​രി​ക്കു​ന്ന​ത്

2024 ഓ​ഗ​സ്റ്റ് 22നാ​ണ് ആ​ദ്യ വി​വാ​ഹം ന​ട​ന്ന​ത്. നാ​ലു ദി​വ​സം മാ​ത്ര​മാ​ണ് ഒ​ന്നി​ച്ച് ജീ​വി​ച്ച​ത്. ഒ​രു ​മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​ബ​ന്ധം ഒ​ഴി​ഞ്ഞു. രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത് പി​ന്നീ​ട് അ​ഞ്ചു മാ​സ​ത്തി​നു ശേ​ഷ​മാ​ണെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി.

അ​തേ​സ​മ‍​യം, വി​വാ​ഹി​ത​യാ​ണെ​ന്ന് അ​റി​ഞ്ഞാ​ണ് അ​ടു​പ്പം തു​ട​ങ്ങി​യ​തെ​ന്നും ബന്ധം പുലർത്തിയതെന്നും രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ സ​മ്മ​തി​ക്കു​ന്നു​ണ്ട്.

2025 മാ​ര്‍​ച്ച് നാ​ലി​ന് തൃ​ക്ക​ണ്ണാ​പു​ര​ത്തെ അ​തി​ജീ​വി​ത​യു​ടെ ഫ്ളാ​റ്റി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ച്ചു​കൊ​ണ്ട് പീഡിപ്പിച്ചു എ​ന്നതു​ള്‍​പ്പെ​ടെ​യാ​ണ് എ​ഫ്‌​ഐ​ആ​റി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

മാ​ര്‍​ച്ച് 17നു ​ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​തി​ജീ​വി​ത​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി, ബ​ന്ധം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ ജീ​വി​തം ന​ശി​പ്പി​ക്കു​മെ​ന്ന് തു​ട​ര്‍​ച്ച​യാ​യ ഭീ​ഷ​ണിപ്പെടുത്തി, അ​തി​ജീ​വി​ത ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞും നി​ര​ന്ത​ര പീ​ഡ​നം തു​ട​ര്‍​ന്നു​ എന്നിവയും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഏ​പ്രി​ല്‍ 22 -ാം തീ​യ​തി തൃ​ക്ക​ണ്ണാ​പു​ര​ത്തെ ഫ്‌​ലാ​റ്റി​ല്‍ വ​ച്ചും, മേ​യ് അ​വ​സാ​നം പാ​ല​ക്കാ​ട്ടെ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചും പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ ആരോപിക്കുന്നുണ്ട്. 

Kerala

"പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ'; രാ​ഹു​ലി​നെ ന്യാ​യീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം

കോ​ട്ട​യം: ലൈം​ഗീ​ക പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ന്യാ​യീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണം.

പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ എ​ന്നാ​ണ് എ​ഡി​റ്റോ​റി​യ​യി​ലെ ത​ല​ക്കെ​ട്ട്. രാ​ഹു​ലി​നെ​തി​രൊ​യ നീ​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ സി​പി​എം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും രാ​ഹു​ലി​ന്‍റെ ത​ല​മു​റ​യി​ല്‍​പ്പെ​ട്ട ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​ള​ര്‍​ന്നു വ​രു​ന്ന​ത് സി​പി​എം ഭീ​തി​യോ​ടെ കാ​ണു​ന്നു​വെ​ന്നും അ​വ​രെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ കു​പ്പാ​യ​ത്തി​ൽ വീ​ണ ചാ​ണ​ക​ത്തു​ള്ളി ക​ണ്ട് മൂ​ക്ക് പൊ​ത്തു​ന്ന​ത് പോ​ലെ​യാ​ണ് സി​പി​എം സ​ദാ​ചാ​ര പ്ര​സം​ഗം ന​ട​ത്തു​ന്ന​തെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്നു.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ​യും സി​പി​എ​മ്മി​നെ​യും ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ൽ തോ​ൽ​പ്പി​ച്ച​താ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത കു​റ്റം രാ​ഷ്ട്രീ​യ സ​ർ​ഗാ​ത്മ​ക​ത​യും പ്ര​ജ്ഞാ​ശേ​ഷി​യു​മു​ള്ള വ​ള​ർ​ന്നു​വ​ന്നാ​ൽ അ​ത് സി​പി​എ​മ്മി​നെ ഗോ​ത്ര​ഹ​ത്യ​യി​ലേ​ക്ക് എ​ടു​ത്തെ​റി​യു​മെ​ന്ന് സി​പി​എം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​പ​വാ​ദ​ങ്ങ​ളി​ൽ പ​ത​റാ​തെ​യും വ്യ​ക്തി​ഹ​ത്യ​ക​ളി​ൽ ത​ള​രാ​തെ​യും മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും വീ​ക്ഷ​ണം നി​ർ​ദേ​ശി​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ സി​പി​എ​മ്മി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന അ​തി​സാ​ര​വും ഛര്‍​ദി​യു​മാ​ണ് എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രെ​യു​ള്ള വ്യാ​ജ​മാ​യ ലൈം​ഗീ​ക ആ​രോ​പ​ണ​ങ്ങ​ള്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്കാ​ന്‍ വേ​ണ്ടി രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ​യും അ​വ​രു​ടെ നി​ര​പ​രാ​ധി​ക​ളാ​യ കു​ടും​ബ​ത്തെ​യും ക​ണ്ണീ​ര് കു​ടി​പ്പി​ക്കു​ക​യും സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത ഒ​ട്ട​ന​വ​ധി സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു സൂ​ര്യ​നെ​ല്ലി പീ​ഡ​നം, ഐ​സ്‌​ക്രീം പാ​ര്‍​ല​ര്‍ കേ​സ്, സോ​ള​ര്‍ കേ​സ് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു.

സോ​ളാ​ര്‍ കേ​സി​നു ശേ​ഷം ര​ണ്ടു​ത​വ​ണ സി​പി​എം അ​ധി​കാ​ര​ത്തി​ല്‍ വ​ന്നെ​ങ്കി​ലും ഒ​രു തു​ണ്ടു​ക​ട​ലാ​സ് തെ​ളി​വു​പോ​ലും ക​ണ്ടെ​ത്താ​ന്‍ അ​ന്ന​ത്തെ ഗൂ​ഢാ​ലോ​ച​നാ സം​ഘ​ത്തി​നോ അ​തി​ന് ജ​ന്മം​കൊ​ടു​ത്ത പി​ണ​റാ​യി സ​ര്‍​ക്കാ​രി​നോ സാ​ധി​ച്ചി​ല്ല.

നി​യ​മ​സ​ഭാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തെ നി​രാ​യു​ധ​രും വി​ഷ​ർ​ണ​രു​മാ​ക്കു​ന്ന ആ​യു​ധ​ങ്ങ​ളു​ള്ള​വ​രും അ​ത് പ്ര​യോ​ഗി​ക്കു​ന്ന​തി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രു​മാ​ണ് അ​ര​ഡ​സ​നി​ലേ​റെ വ​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ഈ ​ക​ത്തു​ന്ന സൂ​ര്യ​ന്മാ​ര്‍.

സ​ഭ​ക്ക് പു​റ​ത്തും ചാ​ന​ൽ ച​ര്‍​ച്ച​ക​ളി​ലും വാ​ദ​ങ്ങ​ളും പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി ശ്ര​ദ്ധേ​യ​രാ​യ ജ്ഞാ​ന​തൃ​ഷ്ണ​യു​ള്ള ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ര്‍ വേ​റെ​യു​മു​ണ്ട്. മ​റ്റ് പാ​ര്‍​ട്ടി​ക​ള്‍​ക്കി​ല്ലാ​ത്ത മി​ക​ച്ച വി​ത്തു​ഗു​ണ​ത്തെ ച​വി​ട്ടി​യ​ര​ച്ച് കു​ല​മൊ​ടു​ക്കു​ക​യാ​ണ് ഇ​ത്ത​രം രാ​ഷ്ട്രീ​യ​പ്രേ​രി​ത ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ഹ​ത്യ​യു​ടെ​യും ല​ക്ഷ്യം.

വി​ഷം തീ​ണ്ടാ​തി​രി​ക്കാ​ന്‍ സ​ര്‍​പ്പ​ത്തെ ചാ​ടി​ക​ട​ക്കാം. അ​ല്ലെ​ങ്കി​ല്‍ പ​ത്തി ത​ക​ര്‍​ത്ത് കൊ​ല്ലു​ക. അ​പ​വാ​ദ​ങ്ങ​ളി​ല്‍ പ​ത​റാ​തെ​യും വ്യ​ക്തി​ഹ​ത്യ​യി​ല്‍ ത​ക​രാ​തെ​യും ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

പാ​ല​ക്കാ​ട്: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട്ടെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. സം​സ്ഥാ​നം വി​ട്ടാ​ൽ അ​ത് ജാ​മ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കു​റ​ച്ചു​സ​മ​യം രാ​ഹു​ലി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ൺ ആ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നു​മാ​യി സം​സാ​രി​ച്ച​താ​യാ​ണ് വി​വ​രം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

എം​എ​ൽ​എ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കേ​സി​ൽ ഇ​ന്ന് മു​ത​ൽ സാ​ക്ഷി​മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങും.

 

Kerala

ഇങ്ങനെ സ്വഭാവ വൈകല്യം ഉള്ള ഒരുവനെ എങ്ങനെ വിശ്വസിച്ച് വീട്ടിൽ കയറ്റും: പത്മജ വേണുഗോപാൽ

തൃശൂര്‍: യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ പാലക്കാട് എംഎല്‍എ രാഹൂല്‍ മാങ്കുട്ടത്തിലിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ.

ആ പെൺകുട്ടിക്ക് പരാതി ഉണ്ടെന്ന് മാത്രമല്ല, അവൾ തെളിവുകളും കൈമാറിയിരിക്കുന്നു. എന്നിട്ടും രാഹുൽ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോൺഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുകയെന്ന് പത്മജ ചോദിച്ചു.

ഒരു ജനപ്രതിനിധി എല്ലാ മനുഷ്യരുടെയും വീടുകളിൽ സന്ദർശനം നടത്തേണ്ട ഒരാളാണ്. ഇങ്ങനെ സ്വഭാവ വൈകല്യം ഉള്ള ഒരുവനെ എങ്ങനെ ആണ് വിശ്വസിച്ച് വീട്ടിൽ കയറ്റാൻ കഴിയുകയെന്നും ഗർഭസ്ഥ ശിശുക്കളെ കൊന്ന് കളഞ്ഞ കൊലപാതകി ആയ ഒരുവനെ പാലക്കാടിന് വേണോ എന്ന് പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കണമെന്നും പത്മജ വിമർശിച്ചു.

Kerala

'ഇത്രനാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് മുഖ്യമന്ത്രിക്ക് നേരിട്ട് നല്കി': ആർ. ശ്രീലേഖ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെ അതിജീവിതയെ വിമർശിച്ച് മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ. ശ്രീലേഖ.

ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നുമാണ് ശ്രീലേഖ ചോദിക്കുന്നത്. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻ‌കൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.

ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.

താൻ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രമാണെന്നും ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

 ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗ​ർ​ഭഛി​ദ്ര ഗു​ളി​ക ക​ഴി​പ്പി​ച്ചു; ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മൊ​ഴി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ‌​എ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. രാ​ഹു​ൽ വീ​ഡി​യോ കോ​ളി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഗ​ർ‌​ഭഛി​ദ്ര ഗു​ളി​ക ക​ഴി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി.

ഗു​ളി​ക ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യെ​ന്നും ഇ​തേ തു​ട​ർ​ന്ന് ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി ഡോ​ക്‌​ട​റെ​യാ​ണ് സ​മീ​പി​ച്ച​തെ​ന്നും പ​രാ​തി​ക്കാ​രി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​യെ​യും ഡോ​ക്ട​റെ​യും പോ​ലീ​സ് നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞി​രു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സു​ഹൃ​ത്ത് വ​ഴി ഗു​ളി​ക എ​ത്തി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.

രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് അ​ടൂ​ർ സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​ക്കാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ല്‍ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് കേ​ര​ളം വി​ട്ടെ​ന്നാ​ണ് സൂ​ച​ന.

കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കൊ​ച്ചി​യി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യി എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യേ​യോ ഹൈ​ക്കോ​ട​തി​യേ​യോ സ​മീ​പി​ക്കാ​നാ​ണ് ആ​ലോ​ച​ന.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്; തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു, നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ഹു​ലി​നെ​തി​രെ എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.

നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സ് നേ​മം പോ​ലീ​സി​ന് കൈ​മാ​റും. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി.

ഇ​തു​സം​ബ​ന്ധി​ച്ച ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും പ​രാ​തി​ക്കാ​രി പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി കോ​ട​തി മു​ൻ​പാ​കെ രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് ഉ​ട​ൻ അ​പേ​ക്ഷ ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം.

Kerala

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്ക​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ; ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്കം ന​ട​ത്തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. കൊ​ച്ചി​യി​ലെ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​താ​യും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം.

പ​രാ​തി​യു​ടെ പ​ക​ർ​പ്പും കേ​സി​ന്‍റെ സ്വ​ഭാ​വ​വും പ​രി​ഗ​ണി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യി​ട്ടു​ണ്ട്. രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഇ​ന്ന് ത​ന്നെ രേ​ഖ​പ്പെ​ടു​ത്തും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് അ​തി​ജീ​വി​ത​യാ​യ യു​വ​തി പ​രാ​തി കൈ​മാ​റി​യ​ത്. പ​രാ​തി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കേ​സ്; പ്ര​തി​ക​രി​ക്കാ​തെ വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. യു​വ​തി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്.​വെ​ങ്കി​ടേ​ഷി​നെ മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വാ​ട്സാ​പ്പ് ചാ​റ്റു​ക​ൾ, ഓ​ഡി​യോ സം​ഭാ​ഷ​ണം ഉ​ൾ​പ്പ​ടെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ന് നി​ല​പാ​ടി​ൽ ന​ല്ല വ്യ​ക്ത​ത​യു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​വാ​ദം കു​ത്തി​പ്പൊ​ക്കു​ന്ന​ത് സി​പി​എം ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞിരുന്നു.

 

Kerala

രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ പരാമർശം: സുധാകരനെ തള്ളി കെ. മുരളീധരൻ

തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്കു പിന്നാലെ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനെ തള്ളി കെ. മുരളീധരൻ. സുധാകരന്‍റെ പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു.

ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർഥികൾ തീരുമാനിക്കും. എന്നാൽ, നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകുമെന്നും കെ. മുരളീധരൻ പറഞ്ഞു.

Kerala

പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ല; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് സീ​മ ജി. ​നാ​യ​ർ

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് വീ​ണ്ടും പി​ന്തു​ണ​യു​മാ​യി ന​ടി സീ​മ ജി. ​നാ​യ​ർ. രാ​ഹു​ലി​നെ​തി​രെ പു​തി​യ വാ​ട്സ്ആ​പ് ചാ​റ്റ്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സീ​മാ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ത്ര സൈ​ബ​ർ അ​റ്റാ​ക്ക് വ​ന്നാ​ലും ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്ന് സീ​മ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഒ​രു പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ലെ​ന്നും തെ​റ്റ് ചെ​യ്താ​ൽ തീ​ർ​ച്ച​യാ​യും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും സീ​മ കു​റി​ച്ചി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

 

Movies

പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ല; രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച് സീ​മ ജി. ​നാ​യ​ർ

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് ന​ടി സീ​മ ജി ​നാ​യ​ർ വീ​ണ്ടും രം​ഗ​ത്ത്. രാ​ഹു​ലി​നെ​തി​രെ പു​തി​യ ചാ​റ്റ്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ലെ​ന്നും തെ​റ്റ് ചെ​യ്താ​ൽ തീ​ർ​ച്ച​യാ​യും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും സീ​മ പ​റ​യു​ന്നു.

‘ശു​ഭ​ദി​നം. ഇ​ന്ന​ലെ ചി​ല പ്ര​ശ്ന​ങ്ങ​ൾ വീ​ണ്ടും ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്, അ​തി​ന്‍റെ പേ​രി​ൽ സൈ​ബ​ർ അ​റ്റാ​ക്കും തു​ട​ങ്ങി​യി​ട്ടു​ണ്ട്, അ​തി​ൽ ‘തീ​ക്കു​ട്ടി’ എ​ന്ന മു​ഖ​മി​ല്ലാ​ത്ത വ്യ​ക്തി​യി​ൽ നി​ന്നും ഏ​റ്റ​വും അ​ധി​കം ആ​ക്ഷേ​പി​ച്ചു​കൊ​ണ്ടു എ​നി​ക്കെ​തി​രെ പോ​സ്റ്റ് വ​ന്നി​ട്ടു​ണ്ട്, (തീ​ക്കു​ട്ടി പ​റ​യു​ന്ന​ത് എ​ന്‍റെ സ​മ​യം ആ​യി എ​ന്നാ​ണ്, ദൈ​വം ത​മ്പു​രാ​ൻ തീ​കു​ട്ടി​യു​ടെ രൂ​പ​ത്തി​ൽ അ​വ​ത​രി​ച്ചു എ​ന്നു​ള്ള​ത് അ​ടി​യ​ൻ അ​റി​ഞ്ഞി​ല്ല. പൊ​റു​ക്ക​ണേ മു​ഖം ഇ​ല്ലാ​ത്ത ത​മ്പു​രാ​നെ)

ഞാ​ൻ രാ​ഹു​ലി​ന് വേ​ണ്ടി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി പി​ആ​ർ വ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്, പി​ന്നെ ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ എ​ഴു​തി​യി​ട്ടു​ണ്ട്,

അ​തി​ന്‍റെ താ​ഴെ വ​ന്നു ഈ ​പോ​സ്റ്റ് കാ​ത്തി​രു​ന്ന​തു​പോ​ലെ ആ​ക്ഷേ​പ​ങ്ങ​ൾ വ​ള​രെ കൂ​ടു​ത​ലു​ണ്ട്, ഇ​നി ഞാ​ൻ പ​റ​യ​ട്ടെ, ഏ​ത് തീ​ക്കു​ട്ടി വ​ന്ന് എ​ന്തെ​ഴു​തി​യാ​ലും, തേ​നീ​ച്ച കൂ​ട് ഇ​ള​കി​യ​പോ​ലെ സൈ​ബ​ർ അ​റ്റാ​ക്ക്‌ വ​ന്നാ​ലും, ഞാ​ൻ എ​ന്‍റെ സ്റ്റേ​റ്റ്മെ​ന്‍റി​ൽ ഉ​റ​ച്ചു നി​ൽ​ക്കും, (ആ​ദ്യം ഞാ​ൻ രാ​ഹു​ലി​ന് വേ​ണ്ടി ഇ​ട്ട പോ​സ്റ്റി​ൽ എ​ഴു​തി​യ വാ​ച​കം ഇ​പ്പോ​ളും എ​ഴു​തു​ന്നു) അ​ന്നും ഇ​ന്നും പ​റ​യു​ന്നു, തെ​റ്റ് ചെ​യ്താ​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം, അ​ത് തെ​റ്റ് ചെ​യ്താ​ൽ മാ​ത്രം, ഒ​രു പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ല, അ​തു​കൊ​ണ്ടു ഇ​തൊ​ക്കെ കേ​ട്ട് പേ​ടി​ച്ചു മൂ​ല​യി​ൽ പോ​യി ഞാ​ൻ ഒ​ളി​ക്കു​മെ​ന്നു ഒ​രു തീ​ക്കു​ട്ടി​യും ക​രു​ത​ണ്ട.’ ​സീ​മ ജി. ​നാ​യ​ർ കു​റി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച​തി​ന്‍റെ പേ​രി​ൽ വ​ലി​യ രീ​തി​യി​ൽ സീ​മ ജി. ​നാ​യ​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.

Kerala

കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ​സ്പെ​ൻ​ഷ​നി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. പാ​ല​ക്കാ​ട് ക​ണ്ണാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ൽ ക​ണ്ണാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ക​ണ്ണാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, യോ​ഗ​മ​ല്ല ന​ട​ന്ന​തെ​ന്നും രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്ത​താ​ണെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചു. പു​റ​ത്താ​ക്കു​ന്ന​ത് വ​രെ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക ഓ​ഫീ​സു​ക​ളി​ൽ ക​യ​റു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Movies

രാ​ഹു​ലി​നോ​ടാ​ണ് ന​ന്ദി പ​റ​യേ​ണ്ട​ത്, എ​ന്നെ ഇ​വി​ടേ​യ്ക്ക് വി​ളി​ച്ച​തി​ന്; ത​ൻ​വി റാം

പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ന​ന്ദി പ​റ​ഞ്ഞ് ന​ടി ത​ൻ​വി റാം. ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന എം​എ​ൽ​എ​യു​ടെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ ‘സ്മൈ​ൽ ഭ​വ​ന’​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു ത​ൻ​വി റാം

​സ്വ​ന്ത​മാ​യി ഒ​രു വീ​ട് ഇ​ല്ലാ​ത്ത​വ​രു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ താ​ൻ അ​തീ​വ സ​ന്തു​ഷ്ട​യാ​ണെ​ന്ന് ത​ൻ​വി റാം ​ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യും പ​ങ്കു​വ​ച്ചു.

വോ​ട്ട് ചോ​ദി​ക്കാ​ൻ പോ​യ​പ്പോ​ൾ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് മ​റ​ച്ച വീ​ടു​ക​ളി​ൽ കി​ട​ക്കു​ന്ന മ​നു​ഷ്യ​രെ ക​ണ്ട​താ​ണ് ഈ ​പ​ദ്ധ​തി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ത്തെ വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ന​ട​ൻ ആ​സി​ഫ് അ​ലി​യും അ​തി​നു​ശേ​ഷം സൈ​ജു കു​റു​പ്പും എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ ത​ൻ​വി റാം ​മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് 'സ്‌​മൈ​ൽ ഭ​വ​നം' പ​ദ്ധ​തി​യി​ലൂ​ടെ യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്.

‘ഇ​വി​ടെ പ​ല പ​രി​പാ​ടി​ക​ൾ​ക്ക് ഞാ​ൻ വ​ന്നി​ട്ടു​ണ്ട്. ഇ​ന്നും അ​ങ്ങ​നെ ഒ​രു പ​രി​പാ​ടി​ക്ക് വ​ന്ന​താ​ണ്. രാ​ഹു​ൽ കു​റ​ച്ചു കാ​ലം മു​ന്നേ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട് ഇ​ങ്ങ​നെ ഒ​രു സം​രം​ഭം തു​ട​ങ്ങു​ന്ന കാ​ര്യം. പ​റ്റു​മെ​ങ്കി​ൽ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണം എ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ എ​ന്നെ ഇ​വി​ടേ​ക്ക് വി​ളി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. സ്വ​ന്ത​മാ​യി ഒ​രു വീ​ട് വേ​ണം എ​ന്നു​ള്ള​ത് എ​ല്ലാ​വ​രു​ടെ​യും ഒ​രു സ്വ​പ്ന​മാ​ണ്. അ​ങ്ങ​നെ​യൊ​രു വീ​ട് ഇ​ന്നി​വി​ടെ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു സം​രം​ഭ​വു​മാ​യി മു​ന്നോ​ട്ട് വ​ന്ന രാ​ഹു​ലി​ന് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു.’ ത​ൻ​വി റാം ​പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ചു എം​എ​ൽ​എ ആ​യാ​ൽ എ​ന്താ​ണ് ചെ​യ്യു​ക എ​ന്ന്. ഞാ​ൻ ആ​ദ്യം പ​റ​ഞ്ഞ​ത് വീ​ടി​ല്ലാ​ത്ത ആ​ളു​ക​ൾ​ക്ക് വീ​ട് വ​ച്ച് കൊ​ടു​ക്കും എ​ന്നാ​ണ്. വോ​ട്ട് ചോ​ദി​യ്ക്കാ​ൻ പോ​യ​പ്പോ​ൾ ക​ണ്ടി​ട്ടു​ണ്ട് ടാ​ർ​പ്പോ​ളി​ൻ ഷീ​റ്റ് മ​റ​ച്ച വീ​ടു​ക​ളി​ൽ കി​ട​ക്കു​ന്ന മ​നു​ഷ്യ​രെ.

സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. അ​തി​നു​ള്ള ഒ​രു ശ്ര​മ​മാ​ണ് ഞാ​ൻ ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ കാ​ല​താ​മ​സം ഒ​ക്കെ ന​മു​ക്ക് അ​റി​യാ​മ​ല്ലോ. അ​തെ​ല്ലാം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ർ​ഹ​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി വീ​ട് കൊ​ടു​ക്കു​ക എ​ന്ന പ​ദ്ധ​തി​യാ​ണ് സ്‌​മൈ​ൽ. ആ ​പ​ദ്ധ​തി എ​ങ്ങ​നെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും എ​ന്ന ആ​ശ​ങ്ക​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് മോ​ഹ​ൻ​സാ​റും മ​ക​ൻ ഉ​മേ​ഷും ന​മ്മെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ട് വ​ന്ന​ത്.

ആ​ദ്യ​ത്തെ വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വ​ന്ന​ത് ആ​സി​ഫ് അ​ലി ആ​യി​രു​ന്നു, അ​തി​നു ശേ​ഷം സൈ​ജു കു​റു​പ്പ് വ​ന്നു. ഇ​പ്പോ​ൾ ത​ൻ​വി വ​ന്നി​രി​ക്കു​ക​യാ​ണ്. ത​ൻ​വി​യോ​ടു​ള്ള സ്നേ​ഹ​വും സ​ന്തോ​ഷ​വും അ​റി​യി​ക്കു​ന്നു'. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന്‍റെ അ​ശ്ലീ​ലം; പേ​റി​യാ​ൽ കോ​ൺ​ഗ്ര​സ് നാ​റും: എ​ൻ.​എ​ൻ. കൃ​ഷ്‌​ണ​ദാ​സ്

പാ​ല​ക്കാ​ട്: ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​കാ​നൊ​രു​ങ്ങു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് എ​ൻ.​എ​ൻ. കൃ​ഷ്‌​ണ​ദാ​സ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന്‍റെ അ​ശ്ലീ​ല​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം രാ​ഹു​ലി​ന്‍റെ പാ​ല​ക്കാ​ട്ടേ​ക്കു​ള്ള വ​ര​വി​ലൂ​ടെ കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

അ​പാ​ര ച​ർ​മ​ബ​ല​മു​ള്ള ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ ഇ​ത്ര​യും ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ടി​ട്ടും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ എ​ത്താ​ൻ ധൈ​ര്യം ഉ​ണ്ടാ​കൂ എ​ന്നും രാ​ഹു​ലി​നെ പേ​റി​യാ​ൽ കോ​ൺ​ഗ്ര​സ് നാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വി​ശേ​ഷി​പ്പി​ക്കാ​ൻ നി​ഘ​ണ്ടു​വി​ൽ ഒ​റ്റ​വാ​ക്കേ​യു​ള്ളൂ, 'വൃ​ത്തി​കെ​ട്ട​വ​ൻ'. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ചെ​യ്ത​ത് വൃ​ത്തി​കെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ്. രാ​ഹു​ലെ​ന്ന ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​വു​മ്പോ​ൾ ജ​ന​ങ്ങ​ൾ ത​ന്നെ പു​റ​ന്ത​ള്ളും. രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്തു എ​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന​താ​ണെ​ന്നും കൃ​ഷ്ണ​ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Kerala

രാ​ഹു​ലി​നെ ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല, സ​സ്പെ​ൻ​ഷ​ൻ അ​ച്ച​ട​ക്ക ന​ട​പ​ടി മാ​ത്രം: പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. രാ​ഹു​ലി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ അ​ച്ച​ട​ക്ക ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്നും പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ൾ വ​ഴി​മാ​റി​പ്പോ​കേ​ണ്ട​തി​ല്ല. സം​സാ​രി​ക്കേ​ണ്ടെ​ന്നും ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളു​ടെ കാ​ര്യം നോ​ക്കാ​നാ​ണ് രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ൽ വ​ന്ന​തെ​ന്നും ത​ങ്ക​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ലി​നെ കാ​ണു​മ്പോ​ൾ പ​രി​ച​യ​മു​ള്ള​വ​ർ കൈ ​കൊ​ടു​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യും. രാ​ഹു​ലി​ന് യാ​തൊ​രു സ്വീ​ക​ര​ണ​വും ന​ൽ​കി​യി​ട്ടി​ല്ല. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

38 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട്ടെ​ത്തി; പ്ര​തി​ഷേ​ധ​ത്തി​ന് ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും

പാ​ല​ക്കാ​ട്: നീ​ണ്ട 38 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം 39-ാം നാ​ൾ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പാ​ല​ക്കാ​ടെ​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സേ​വ്യ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മ​രി​ച്ചി​രു​ന്നു. അ​വ​രെ കാ​ണാ​നാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് എ​ത്തി​യ​ത്.

രാ​വി​ലെ മ​ര​ണ​വീ​ട്ടി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം സ​മീ​പ​ത്തെ ക​ട​ക​ളി​ലും മ​റ്റു​മെ​ത്തി എ​ല്ലാ​വ​രേ​യും ക​ണ്ട് പ​രി​ച​യം പു​തു​ക്കി. ഹ​സ്ത​ദാ​നം ചെ​യ്തും കെ​ട്ടി​പ്പി​ടി​ച്ചും രാ​ഹു​ൽ സ​ജീ​വ​മാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യ​ങ്ങ​ളു​മാ​യി എ​ത്തി​യ​പ്പോ​ൾ ഞാ​ൻ മാ​ധ്യ​മ​ങ്ങ​ളെ സ്ഥി​ര​മാ​യി കാ​ണാ​റു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി.

ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് രാ​ഹു​ലി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ രാ​ഹു​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് വ​ന്നി​രു​ന്നി​ല്ല. ഓ​ഗ​സ്റ്റ് 17 നാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് നി​ന്നും പോ​യ​ത്. 20 നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണം പു​റ​ത്ത് വ​ന്ന​ത്.

അ​തേ​സ​മ​യം, എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ന് പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. രാ​ഹു​ലി​നെ എം​എ​ൽ​എ ഓ​ഫീ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ ത​ട​യു​മെ​ന്നും ബി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്ഐ പ​റ​ഞ്ഞു.

ജ​ന​കീ​യ പ്ര​തി​ഷേ​ധ​മാ​ണ് ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ക​യെ​ന്നും പാ​ല​ക്കാ​ട്ടെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​ഹു​ലി​നെ ത​ട​ഞ്ഞാ​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​ള​രെ ക​രു​ത​ലോ​ടെ മാ​ത്ര​മേ പ്ര​തി​ഷേ​ധം ന​ട​ത്തൂ​വെ​ന്നും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല​യി​ലെ​ത്തി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍; പു​ല​ർ​ച്ചെ ദ​ര്‍​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ. പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ന്ന​പ്പോ​ള്‍ ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി 10 മ​ണി​യോ​ടെ പ​മ്പ​യി​ല്‍ എ​ത്തി​യ രാ​ഹു​ൽ അ​വി​ടെ​നി​ന്ന് കെ​ട്ട് നി​റ​ച്ചാ​ണ് മ​ല ച​വി​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​കു​മെ​ന്നാ​യി​രു​ന്നു വി​വ​രം. അ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ശ​ബ​രി​മ​ല ദ​ര്‍​ശ​നം.

Kerala

എം​എ​ല്‍​എ അ​ല്ലേ, സ​ഭ​യി​ല്‍ വ​രു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്; പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. രാ​ഹു​ൽ എം​എ​ല്‍​എ അ​ല്ലേ, സ​ഭ​യി​ല്‍ വ​രും എ​ന്നാ​ണ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ലി​ന് നി​യ​മ​സ​ഭ​യി​ൽ എ​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ രാ​ഹു​ലി​ന് സ​ഭ​യി​ലെ​ത്താ​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ സ​ഭ​യി​ൽ എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ച​ത്. രാ​ഹു​ലി​നെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ നി​ന്ന് നേ​ര​ത്തെ പു​റ​ത്താ​ക്കി​യ​താ​ണ്. പാ​ർ​ട്ടി അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ധാ​ർ​മി​ക പ്ര​ശ്നം ഇ​ട​തു​പ​ക്ഷ​ത്തി​നാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ടി​നെ ധി​ക്ക​രി​ച്ചു​ള്ള രാ​ഹു​ലി​ന്‍റെ സ​ഭ​യി​ലെ സാ​ന്നി​ധ്യം കെ​പി​സി​സി നേ​തൃ​യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

Kerala

മ​രി​ക്കും​വ​രെ ഞാ​ൻ കോ​ൺ​ഗ്ര​സാ​യി​രി​ക്കും, പാ​ര്‍​ട്ടി​യെ ധി​ക്ക​രി​ച്ച​ല്ല സ​ഭ​യി​ലെ​ത്തി​യ​ത്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ൽ​എ.

പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ ധി​ക്ക​രി​ച്ച​ല്ല സ​ഭ​യി​ലെ​ത്തി​യ​തെ​ന്നും ഇ​പ്പോ​ഴും പാ​ർ​ട്ടി​ക്ക് വി​ധേ​യ​നാ​ണെ​ന്നും മ​രി​ക്കും​വ​രെ താ​ൻ കോ​ൺ​ഗ്ര​സാ​യി​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

"പാ​ര്‍​ട്ടി അ​നു​കൂ​ല​മാ​യ​തോ പ്ര​തി​കൂ​ല​മാ​യ​തോ ആ​യ തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ള്‍ ധി​ക്ക​രി​ക്കാ​നോ ലം​ഘി​ക്കു​വാ​നോ ഒ​രു കാ​ല​ത്തും ശ്ര​മി​ച്ചി​ല്ല. സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണെ​ങ്കി​ലും ഇ​പ്പോ​ഴും പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തെ​ങ്ങ​നെ​യാ​ണെ​ന്ന ബോ​ധ്യം എ​നി​ക്കു​ണ്ട്, അ​തു​കൊ​ണ്ട് ത​ന്നെ ഒ​രു നേ​താ​വി​നെ​യും കാ​ണാ​ന്‍ ഞാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല'- രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ​റ​ഞ്ഞു.

ആ​ദ്യ​മാ​യി 18-ാം വ​യ​സി​ല്‍ ജ​യി​ലി​ല്‍ പോ​യ​യാ​ളാ​ണ് താ​ന്‍. എ​ന്നാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ജ​യി​ലി​ല്‍ പോ​യ​ത് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. അ​തു​കൊ​ണ്ട് യാ​തൊ​രു ആ​നു​കൂ​ല്യ​വും കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാം. ത​നി​ക്കെ​തി​രാ​യി എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ കൊ​ന്നു തി​ന്നാ​ന്‍ നി​ല്‍​ക്കു​ന്ന സ​ര്‍​ക്കാ​രി​ന് ഏ​റ്റ​വും വി​ശ്വാ​സ​മു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്, അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പു​റ​ത്തു​വ​ന്ന ശ​ബ്ദ​രേ​ഖ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് രാ​ഹു​ൽ ഒ​ഴി​ഞ്ഞു​മാ​റി. ത​നി​ക്ക് പ​റ​യാ​നു​ള്ള വി​ഷ​യ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു രാ​ഹു​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​ച്ച​ത്. ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ല്‍ പ​റ​യാ​നി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ എ​ന്ന് മാ​ത്ര​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ; റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ​ശേ​ഷം വീ​ണ്ടും തി​രി​ച്ച് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് വാ​ഹ​നം ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, രാ​ഹു​ൽ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​ല്ല.

ഏ​റെ​നേ​രം പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. ഡി​സി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി. എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​റാം, ജി​ല്ലാ സെ​ക്ര​ട്ട​റി മി​ഥു​ൻ പൊ​ട്ടോ​ക്കാ​ര​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ലേ​ഷ് അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷ​വും പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ​ത്തി വാ​ഹ​നം ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​ട്ടും എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ ഗേ​റ്റ് വ​ഴി വാ​ഹ​നം വ​രു​മ്പോ​ള്‍ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

പ്ര​തി​ഷേ​ധ​ത്തെ​തു​ട​ര്‍​ന്ന് തി​രു​വ​ല്ലം പോ​ലീ​സി​ന്‍റെ എ​സ്കോ​ര്‍​ട്ട് വാ​ഹ​ന​വും എ​ത്തി​ച്ചു. പോ​ലീ​സ് സം​ര​ക്ഷ​ണ​യോ​ടെ​യാ​യി​രി​ക്കും രാ​ഹു​ൽ ഇ​നി ഇ​വി​ടെ നി​ന്ന് പോ​വു​ക.

Kerala

സ​ഭ​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ലും സ​ജീ​വ​മാ​കു​ന്നു; ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട്ടെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ സ​ജീ​വ​മാ​കു​ന്ന​താ​യി റി​പ്പോ​ർ‌​ട്ട്. ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട്ടെ​ത്തു​ന്ന രാ​ഹു​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച മ​ട​ങ്ങും.

വ​രും​ദി​വ​സ​ങ്ങ​ളി​ലും രാ​ഹു​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സ​ഭ​യി​ല്‍ ക​യ​റാ​ത്ത​യാ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ വ​ന്നു എ​ന്ന ചീ​ത്ത​പ്പേ​ര് ഒ​ഴി​വാ​ക്കാ​നാ​ണ് രാ​ഹു​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​ല​ധി​ക​മാ​യി രാ​ഹു​ല്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി വീ​ട്ടി​ലാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

രാ​വി​ലെ 9.20 ഓ​ടെ ഒ​രു സു​ഹൃ​ത്തി​ന്‍റെ ഇ​ന്നോ​വ കാ​റി​ല്‍ നാ​ല് പേ​ര്‍​ക്കൊ​പ്പ​മാ​ണ് രാ​ഹു​ല്‍ സ​ഭ​യി​ലെ​ത്തി​യ​ത്. രാ​ഹു​ല്‍ എ​ത്തു​മോ എ​ന്ന സ​സ്‌​പെ​ന്‍​സ് നി​ല​നി​ല്‍​ക്കെ​യാ​ണ് ഔ​ദ്യോ​ഗി​ക വാ​ഹ​നം ഒ​ഴി​വാ​ക്കി രാ​ഹു​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

സ​ഭ​യി​ലെ​ത്തി​യ രാ​ഹു​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കി​ലാ​ണ് ഇ​രു​ന്ന​ത്. അ​തേ​സ​മ​യം, നി​യ​മ​സ​ഭ​യി​ലെ​ത്തി​യെ​ങ്കി​ലും രാ​ഹു​ലി​ന് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. സ​ഭ​യി​ലെ​ത്തി​യ രാ​ഹു​ലു​മാ​യി ന​ജീ​ബ് കാ​ന്ത​പു​ര​വും എ.​കെ.​എം അ​ഷ്റ​ഫും യു.​എ ല​ത്തീ​ഫും ടി.​വി ഇ​ബ്രാ​ഹി​മും സം​സാ​രി​ച്ചു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ഭ പി​രി​യും മു​ൻ​പ് ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​ഭാ​ത​ല​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​യി.

അ​തേ​സ​മ​യം, സ​ഭ​യി​ലെ​ത്തി​യ രാ​ഹു​ലി​ന് പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ വ​ന്ന കു​റി​പ്പും ച​ര്‍​ച്ച​യാ​കു​ന്നു​ണ്ട്. രാ​ഹു​ലി​ന് ഒ​രു കു​റി​പ്പ് കി​ട്ടു​ക​യും അ​തി​നു​ള്ള മ​റു​പ​ടി എ​ഴു​തി നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ രാ​ഹു​ല്‍ സ​ഭ​യി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട രാ​ഹു​ലി​നോ​ട് സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രേ ഉ​യ​ര്‍​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​ന്‍ രാ​ഹു​ലി​ന്‍റെ സാ​ന്നി​ധ്യം ഭ​ര​ണ​പ​ക്ഷം ആ​യു​ധ​മാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ രാ​ഹു​ല്‍ സ​ഭ​യി​ലെ​ത്തു​ന്ന​ത് വി​ല​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

Kerala

രാ​ഹു​ൽ സ​ഭ​യി​ലെ​ത്തി​യ​ത് ജ​ന​ങ്ങ​ളോ​ടും സ​ഭ​യോ​ടു​മു​ള്ള അ​നാ​ദ​ര​വ്; ജ​ന​ങ്ങ​ൾ എ​ല്ലാം കാ​ണു​ന്നു​ണ്ട്: ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത് ജ​ന​ങ്ങ​ളോ​ടും സ​ഭ​യോ​ടു​മു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. രാ​ഹു​ലി​ന് നി​യ​മ​പ​ര​മാ​യി സ​ഭ​യി​ൽ വ​രാ​ൻ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ ധാ​ർ​മി​ക​യു​ടെ ഭാ​ഗ​മാ​യി അ​തി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പോ​യി പ​ണി നോ​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടാ​ണി​തെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​റ​ത്ത് വ​ന്ന​ത്. എ​ന്തും ചെ​യ്യാ​ൻ അ​ധി​കാ​ര​മു​ണ്ട് എ​ന്ന​ത് അ​ങ്ങേ​യ​റ്റം തെ​റ്റാ​ണ്. ച​ര​മോ​പ​ചാ​രം എ​ന്ന ആ​ദ​ര​വി​നെ പ​രി​ഹ​സി​ക്കു​ന്ന നി​ല​പാ​ടാ​ണി​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ എ​ല്ലാം കാ​ണു​ന്നു​ണ്ട്. യു​ഡി​എ​ഫി​ലെ എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും ഇ​തി​നോ​ട് യോ​ജി​പ്പാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ; പ്ര​തി​പ​ക്ഷ​നി​ര‍​യി​ലെ പി​ൻ​ബെ​ഞ്ചി​ൽ ഇ​രി​പ്പി​ടം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി. സ​ഭ തു​ട​ങ്ങി 20 മി​നി​റ്റ് പി​ന്നി​പ്പോ​ള്‍ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​നു​സ്മ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ക​യ​റി വ​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​റി​നൊ​പ്പം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് രാ​ഹു​ലെ​ത്തി​യ​ത്. ഒ​പ്പം സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​ക ബ്ലോ​ക്കി​ലാ​യി​രി​ക്കും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​രി​ക്കു​ക.

രാ​ഹു​ൽ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ സ​മ​യം അ​നു​കൂ​ല​മോ പ്ര​തി​കൂ​ല​മോ ആ​യ പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ല്ല. രാ​ഹു​ൽ സ​ഭ​യി​ലെ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സ​സ്പെ​ന്‍​സ് നി​ല​നി​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫ് ഒ​ന്‍​പ​തോ​ടെ സ​ഭ​യി​ലെ​ത്തി​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഡി സ​തീ​ശ​ന്‍റെ എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് രാ​ഹു​ൽ സ​ഭ​യി​ലെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നി​ര​യി​ലെ പി​ൻ​ബെ​ഞ്ചി​ൽ, അ​വ​സാ​ന നി​ര​യി​ലെ അ​വ​സാ​ന സീ​റ്റി​ലാ​ണ് രാ​ഹു​ലി​ന്‍റെ ഇ​രി​പ്പി​ടം.

Kerala

രാ​ഹു​ലി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ സ്പീ​ക്ക​റെ അ​റി​യി​ക്കാ​ൻ വി.​ഡി. സ​തീ​ശ​ൻ; സ​ഭ​യി​ലെ​ത്തു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ൽ‌ ഭി​ന്ന​ത

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്പീ​ക്ക​റെ അ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ക​ത്ത് ന​ല്കും. രാ​ഹു​ൽ ഇ​നി സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക് ആ​യി​രി​ക്കും.

അ​തേ​സ​മ​യം, രാ​ഹു​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ഭി​ന്ന​ത​യു​ണ്ട്. രാ​ഹു​ലി​നെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​ട​ക്കം ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്.

രാ​ഹു​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി​യാ​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​രോ​ധ​ത്തി​ലാ​കു​മെ​ന്നും സ​ര്‍​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ രാ​ഹു​ൽ നേ​രി​ടു​ന്ന​തി​ന് സ​മാ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​ര്‍ ഭ​ര​ണ​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ രാ​ഹു​ലി​നെ വി​ല​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​മാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

എ ​ഗ്രൂ​പ്പി​നും പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നും രാ​ഹു​ൽ സ​ഭ​യി​ൽ വ​ര​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് ഉ​ള്ള​ത്. എം​എ​ൽ​എ​യെ വി​ല​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. സ​ഭ​യി​ൽ വ​രു​ന്ന​തി​ൽ രാ​ഹു​ൽ സ്വ​യം തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ.

Kerala

രാ​ഹു​ലി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: കൂ​ടു​ത​ല്‍ പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ കൂ​ടു​ത​ല്‍ പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം. പ​രാ​തി ന​ല്‍​കി​യ​വ​രു​ടെ​യും യു​വ​തി​ക​ളു​മാ​യി സം​സാ​രി​ച്ച​വ​രു​ടെ​യും മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മൂ​ന്ന് വ​നി​താ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും.

പീ​ഡ​ന​ത്തി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ശ്ര​മം. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ യു​വ​തി​ക​ളു​ടെ ചി​കി​ത്സാ രേ​ഖ​ക​ളും ശേ​ഖ​രി​ക്കും. യു​വ​തി​യെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ബെം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന​ട​ക്കം ക്രൈം​ബ്രാ​ഞ്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

രാ​ഹു​ലി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. അ​ഞ്ച് പേ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സ്ത്രീ​ക​ളെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ട​ര്‍​ന്ന് ശ​ല്യം ചെ​യ്തു, സ്ത്രീ​ക​ളെ ഫോ​ണി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

രാ​ഹു​ലി​നെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സ്: തെ​ളി​വെ​ടു​പ്പി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ കേ​സി​ൽ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക്. നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

ഓ​ണാ​വ​ധി​ക്ക് ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക. യു​വ​തി ചി​കി​ത്സ തേ​ടി​യ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന സം​ഘം ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് യു​വ​തി ചി​കി​ത്സ തേ​ടി​യ കാ​ര്യം നേ​രി​ട്ട് സ്ഥി​രീ​ക​രി​ക്കും. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ല്‍​കി രേ​ഖ​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ വി​വാ​ദ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് പേ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​രും മൂ​ന്നാം ക​ക്ഷി​ക​ളാ​ണ്.

Kerala

"ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു, സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്തു': രാ​ഹു​ലി​നെ​തി​രാ​യ എ​ഫ്ഐ​ആ​ര്‍ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ വി​വാ​ദ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ര്‍​പ്പ് പു​റ​ത്ത്.

സ്ത്രീ​ക​ളെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പി​ന്തു​ട​ര്‍​ന്ന് ശ​ല്യം ചെ​യ്‌​തെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ച് സ​ന്ദേ​ശം അ​യ​ച്ചെ​ന്നും ഫോ​ണി​ല്‍ സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

രാ​ഹു​ലി​നെ​തി​രെ ബി​എ​ന്‍​എ​സ് 78(2), 351 പോ​ലീ​സ് ആ​ക്ട് 120 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഞ്ചു​പേ​രും മൂ​ന്നാം ക​ക്ഷി​ക​ളാ​ണ്.

Kerala

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​സ്: രാ​ഹു​ലി​ന്‍റെ അ​നു​യാ​യി​ക​ളു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ്, ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ തി​രി​ച്ച​റി​യ​ൽ‌ രേ​ഖ കേ​സി​ൽ പി​ടി​മു​റു​ക്കി ക്രൈം​ബ്രാ​ഞ്ച്. അ​ടൂ​രി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​ടൂ​രി​ലും ഏ​ലം​കു​ള​ത്തു​മു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​വ​രു​ടെ ഫോ​ണു​ക​ളും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, രാ​ഹു​ൽ അ​ടൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ൽ തു​ട​രു​ക​യാ​ണ്. കേ​സി​ൽ ശ​നി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ രാ​ഹു​ലി​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ട് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ നീ​ക്കം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റേ​തെ​ന്ന പേ​രി​ൽ വ്യാ​ജ ഐ​ഡി കാ​ർ​ഡ് നി​ർ​മി​ച്ചു എ​ന്നാ​ണ് കേ​സ്. കേ​സി​ൽ ഫെ​നി നൈ​നാ​ൻ, ബി​നി​ൽ ബി​നു,അ​ഭി​ന​ന്ദ് വി​ക്രം, വി​കാ​സ് കൃ​ഷ്ണ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ളു​ടെ ശ​ബ്ദ​രേ​ഖ​യി​ൽ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പേ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് രാ​ഹു​ലി​നെ വീ​ണ്ടും വി​ളി​പ്പി​ക്കു​ന്ന​ത്. രാ​ഹു​ലി​ന്‍റെ ഐ​ഫോ​ൺ പ​രി​ശോ​ധി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​സ്‌​വേ​ഡ് രാ​ഹു​ൽ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Kerala

"രാ​ഹു​ൽ വി​ട്ടു​നി​ല്ക്കു​ന്ന​ത് തി​രി​ച്ച​ടി': മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​ക്കാ​ൻ നീ​ക്കം; പാ​ല​ക്കാ​ട്ട് എ ​ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട്ട് എ ​ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു യോ​ഗം.

രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഏ​റെ നാ​ൾ വി​ട്ടു​നി​ന്നാ​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. ഇ​തോ​ടെ, അ​ദ്ദേ​ഹ​ത്തെ പാ​ല​ക്കാ​ട്ട് വീ​ണ്ടും എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു.

രാ​ഹു​ലി​നെ മാ​റ്റി​നി​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ പാ​ല​ക്കാ​ട് എ​ത്തി​യാ​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി രാ​ഹു​ലി​ന്‍റെ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ഷാ​ഫി നി​ർ​ദ്ദേ​ശി​ച്ച​താ​യാ​ണ് സൂ​ച​ന.

വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ ശേ​ഷം പാ​ല​ക്കാ​ട്ടേ​ക്ക് വ​രാ​ത്ത രാ​ഹു​ലി​നെ എ​ങ്ങി​നെ​യും പാ​ല​ക്കാ​ട് എ​ത്തി​ക്ക​ണ​മെ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ഷാ​ഫി പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ നീ​ക്കം.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

മു​കേ​ഷി​നെ ര​ണ്ടു ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ച്ച ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. രാ​ഹു​ലി​നെ ഞ​ങ്ങ​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു. ബാ​ക്കി കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യും പോ​ലീ​സു​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വാ​യി​ച്ച ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. കേ​ര​ള രാ​ഷ്ട്രീ​യം എ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​ക്ക് പോ​ക​രു​ത്. ആ​രൊ​ക്കെ എ​വി​ടെ​യൊ​ക്കെ മ​തി​ല് ചാ​ടി എ​ന്ന് ച​ർ​ച്ച ന​ട​ക്കു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ല. പാ​ല​ക്കാ​ട് ജ​ന​ങ്ങ​ൾ എ​ന്തു ചി​ന്തി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.

ഇ​ത്ത​ര​ക്കാ​രാ​ണ് ത​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ത്സ​രി​ച്ച​ത് എ​ന്ന് അ​വ​ർ ചി​ന്തി​ക്ക​ല്ലേ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല.​കൃ​ഷ്ണ​കു​മാ​റി​ന് എ​തി​രാ​യ ആ​രോ​പ​ണം സ​തീ​ശ​ന്‍റെ ബോം​ബ് അ​ല്ല. സ​തീ​ശ​ന്‍റെ ബോം​ബ് ഇ​ത്ത​രം ചീ​ള് കേ​സ് അ​ല്ല. അ​ത് വ​രാ​ൻ പോ​കു​ന്ന​തെ ഉ​ള്ളൂ​വെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

National

രാ​ഹു​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണം: വ്യ​ക്ത​ത വ​രു​ത്താ​തെ തു​ട​ർപ​രി​ഗ​ണ​ന​ക​ളി​ല്ലെ​ന്ന് എ​ഐ​സി​സി

ന്യൂ​ഡ​ൽ​ഹി: വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യി​ൽ​നി​ന്ന് തൃ​പ്തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ഇ​നി​യും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് എ​ഐ​സി​സി.

രാ​ഹു​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണ​മെ​ന്നും കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​തെ ഇ​നി തു​ട​ർ പ​രി​ഗ​ണ​ന​ക​ളി​ല്ലെ​ന്നും എ​ഐ​സി​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ളി​ൽ പൊ​തു​മ​ധ്യ​ത്തി​ൽ രാ​ഹു​ൽ ത​ന്നെ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​ട്ടെ എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ലി​നെ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വും കോ​ണ്‍​ഗ്ര​സി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും സ​മാ​ന​മാ​യ അ​ഭി​പ്രാ​യം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം, രാ​ഹു​ലി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ല​വി​ൽ പാ​ർ​ട്ടി അ​ന്വേ​ഷ​ണം ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ചാ​ല്‍ രാ​ഹു​ലി​ന് തി​രി​ച്ചു​വ​രാ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ട്.

രാ​ഹു​ൽ രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്ന പ​ക്ഷ​ക്കാ​രാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ലെ ഒ​ട്ടു​മി​ക്ക മു​തി​ർ​ന്ന നേ​താ​ക്ക​ളും. മി​ക്ക​വ​രും പ​ര​സ്യ​മാ​യി​ത്ത​ന്നെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യി​ലെ വ​നി​താ നേ​താ​ക്ക​ളും രാ​ഹു​ലി​ന്‍റെ എം​എ​ൽ​എ സ്ഥാ​നം തെ​റി​പ്പി​ക്ക​ണ​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​യി​രു​ന്നു. എ​ന്നി​ട്ടും രാ​ഹു​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ലൊ​തു​ക്കി ന​ട​പ​ടി.

രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യു​ടെ ഭാ​ഗ​മ​ല്ലെ​ന്ന് പാ​ർ​ട്ടി നി​യ​മ​സ​ഭാ സ്പീ​ക്ക​റെ അ​റി​യി​ക്കും. അ​തോ​ടെ രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ​യോ യു​ഡി​എ​ഫി​ന്‍റെ​യോ ഭാ​ഗ​മ​ല്ലാ​താ​കും. അ​ടു​ത്ത മാ​സം 15ന് ​ആ​രം​ഭി​ക്കാ​നി​ട​യു​ള്ള നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് രാ​ഹു​ൽ അ​വ​ധി​യെ​ടു​ത്തു മാ​റി നി​ൽ​ക്കു​മെ​ന്നു സം​സാ​ര​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം അ​റി​വാ​യി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച​യോ​ടെ​യാ​ണ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്പി​ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ലേ​ക്കു പാ​ർ​ട്ടി മാ​റി​യ​ത്. നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ഉ​ള്ളൂ​എ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ൽ കോ​ണ്‍​ഗ്ര​സി​നു തി​രി​ച്ച​ടി​യാ​കും എ​ന്ന ആ​ശ​ങ്ക​യാ​ണ് രാ​ഹു​ലി​ന്‍റെ എം​എ​ൽ​എ സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ പാ​ല​ക്കാ​ട്ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​നു ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​വി​ടെ ഗു​ണ​മു​ണ്ടാ​കാ​ൻ പോ​കു​ന്ന​ത് ബി​ജെ​പി​ക്ക് ആ​യി​രി​ക്കും. അ​ങ്ങ​നെ ഒ​രു സാ​ഹ​ച​ര്യം വ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ടി. അ​തോ​ടെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കു മാ​റി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്ന പ​ക്ഷ​ക്കാ​രാ​യി​രു​ന്നു. അ​തേ​സ​മ​യം, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ ക​ടു​ത്ത ന​ട​പ​ടി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. രാ​ഹു​ലി​നെ പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തും ഷാ​ഫി​യു​ടെ ക​ടും​പി​ടു​ത്ത​ത്തി​ൽ ആ​യി​രു​ന്നു. അ​തി​ന്‍റെ പേ​രി​ൽ ഷാ​ഫി പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​മ​ർ​ശ​ന​ത്തി​നു വി​ധേ​യ​നാ​കു​ന്നു​മു​ണ്ട്.

രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു എ​ന്നാ​ണ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ​ത്. വ​രും​ദി​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​രോ​ധം ഇ​തു​ത​ന്നെ​യാ​യി​രി​ക്കും.

എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് ന​ട​പ​ടി പോ​രെ​ന്നും രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും. രാ​ഹു​ലി​നെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ൾ ‘ലോ​ക​ച​രി​ത്ര​ത്തി​ൽ ത​ന്നെ അ​പൂ​ർ​വം’ എ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ഹു​ലി​ന് എം​എ​ൽ​എ ആ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ഭീ​ഷ​ണി​യും ഗോ​വി​ന്ദ​ൻ മു​ഴ​ക്കി​യി​ട്ടു​ണ്ട്. രാ​ഹു​ലി​നെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണു ബി​ജെ​പി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

Kerala

ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് രാ​ഹു​ൽ; വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം, നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ചാ​ൽ തി​രി​ച്ചു​വ​രാ​മെ​ന്ന് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ൽ പൊ​തു​മ​ധ്യ​ത്തി​ൽ രാ​ഹു​ൽ ത​ന്നെ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​ട്ടെ എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ലി​നെ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വും കോ​ണ്‍​ഗ്ര​സി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും സ​മാ​ന​മാ​യ അ​ഭി​പ്രാ​യം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം, രാ​ഹു​ലി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ല​വി​ൽ പാ​ർ​ട്ടി അ​ന്വേ​ഷ​ണം ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ചാ​ല്‍ രാ​ഹു​ലി​ന് തി​രി​ച്ചു​വ​രാ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ട്.

രാ​ഹു​ൽ രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്ന പ​ക്ഷ​ക്കാ​രാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ലെ ഒ​ട്ടു​മി​ക്ക മു​തി​ർ​ന്ന നേ​താ​ക്ക​ളും. മി​ക്ക​വ​രും പ​ര​സ്യ​മാ​യി​ത്ത​ന്നെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യി​ലെ വ​നി​താ നേ​താ​ക്ക​ളും രാ​ഹു​ലി​ന്‍റെ എം​എ​ൽ​എ സ്ഥാ​നം തെ​റി​പ്പി​ക്ക​ണ​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​യി​രു​ന്നു. എ​ന്നി​ട്ടും രാ​ഹു​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ലൊ​തു​ക്കി ന​ട​പ​ടി.

രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യു​ടെ ഭാ​ഗ​മ​ല്ലെ​ന്ന് പാ​ർ​ട്ടി നി​യ​മ​സ​ഭാ സ്പീ​ക്ക​റെ അ​റി​യി​ക്കും. അ​തോ​ടെ രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ​യോ യു​ഡി​എ​ഫി​ന്‍റെ​യോ ഭാ​ഗ​മ​ല്ലാ​താ​കും. അ​ടു​ത്ത മാ​സം 15ന് ​ആ​രം​ഭി​ക്കാ​നി​ട​യു​ള്ള നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് രാ​ഹു​ൽ അ​വ​ധി​യെ​ടു​ത്തു മാ​റി നി​ൽ​ക്കു​മെ​ന്നു സം​സാ​ര​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം അ​റി​വാ​യി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച​യോ​ടെ​യാ​ണ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്പി​ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ലേ​ക്കു പാ​ർ​ട്ടി മാ​റി​യ​ത്. നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ഉ​ള്ളൂ​എ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ൽ കോ​ണ്‍​ഗ്ര​സി​നു തി​രി​ച്ച​ടി​യാ​കും എ​ന്ന ആ​ശ​ങ്ക​യാ​ണ് രാ​ഹു​ലി​ന്‍റെ എം​എ​ൽ​എ സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ പാ​ല​ക്കാ​ട്ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​നു ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​വി​ടെ ഗു​ണ​മു​ണ്ടാ​കാ​ൻ പോ​കു​ന്ന​ത് ബി​ജെ​പി​ക്ക് ആ​യി​രി​ക്കും. അ​ങ്ങ​നെ ഒ​രു സാ​ഹ​ച​ര്യം വ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ടി. അ​തോ​ടെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കു മാ​റി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്ന പ​ക്ഷ​ക്കാ​രാ​യി​രു​ന്നു. അ​തേ​സ​മ​യം, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ ക​ടു​ത്ത ന​ട​പ​ടി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. രാ​ഹു​ലി​നെ പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തും ഷാ​ഫി​യു​ടെ ക​ടും​പി​ടു​ത്ത​ത്തി​ൽ ആ​യി​രു​ന്നു. അ​തി​ന്‍റെ പേ​രി​ൽ ഷാ​ഫി പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​മ​ർ​ശ​ന​ത്തി​നു വി​ധേ​യ​നാ​കു​ന്നു​മു​ണ്ട്.

രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു എ​ന്നാ​ണ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ​ത്. വ​രും​ദി​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​രോ​ധം ഇ​തു​ത​ന്നെ​യാ​യി​രി​ക്കും.

എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് ന​ട​പ​ടി പോ​രെ​ന്നും രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും. രാ​ഹു​ലി​നെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ൾ ‘ലോ​ക​ച​രി​ത്ര​ത്തി​ൽ ത​ന്നെ അ​പൂ​ർ​വം’ എ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ഹു​ലി​ന് എം​എ​ൽ​എ ആ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ഭീ​ഷ​ണി​യും ഗോ​വി​ന്ദ​ൻ മു​ഴ​ക്കി​യി​ട്ടു​ണ്ട്. രാ​ഹു​ലി​നെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണു ബി​ജെ​പി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

Kerala

രാ​ഹു​ല്‍ രാ​ജി​വ​യ്ക്കു​മെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നോ? സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി മാ​തൃ​കാ​പ​രം: വി.​ഡി. സ​തീ​ശ​ന്‍

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് മാ​തൃ​കാ​പ​ര​വും ധീ​ര​വു​മാ​യ ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

പാ​ര്‍​ട്ടി​യി​ലെ മു​ഴു​വ​ന്‍ നേ​താ​ക്ക​ളു​മാ​യും ആ​ലോ​ചി​ച്ചു. തു​ട​ര്‍​ന്നാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് മാ​റ്റി​നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. പു​റ​ത്താ​ക്കു​ക​യ​ല്ല മാ​റ്റി​നി​ര്‍​ത്തു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. രാ​ഹു​ല്‍ രാ​ജി​വ​യ്ക്കു​മെ​ന്ന് ആ​രെ​ങ്കി​ലും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നോ​യെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് ചോ​ദി​ച്ചു.

ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ൾ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഞ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള ഏ​റ്റ​വും ബ​ന്ധ​മു​ള്ള പാ​ർ​ട്ടി​യു​ടെ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഒ​രു ശ്ര​മ​വും ന​ട​ത്താ​തെ ഒ​രു പ​രാ​തി​യും ഇ​ല്ലാ​തെ സ്ത്രീ​യു​ടെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ അ​ത് അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യി​ട്ട് ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി ഇ​ത്ര​യും നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തോ​ടും കാ​ര്‍​ക്ക​ശ്യ​ത്തോ​ടും കൂ​ടി ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ഈ ​ന​ട​പ​ടി സ്ത്രീ​ക​ളോ​ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ബ​ഹു​മാ​ന​വും ആ​ദ​ര​വു​മാ​ണ്.

ഒ​രു പ​രാ​തി​യും ഞ​ങ്ങ​ളു​ടെ ക​യ്യി​ലി​ല്ല. ഒ​രു തെ​ളി​വും പാ​ര്‍​ട്ടി​യു​ടെ പ​ക്ക​ലി​ല്ല. എ​ന്നി​ട്ടും 24 മ​ണി​ക്കൂ​റി​ന​കം അ​ദ്ദേ​ഹം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ദം രാ​ജി​വെ​ച്ചു. പാ​ര്‍​ട്ടി ആ ​വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ധാ​ര്‍​മി​ക​ത​യെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ സി​പി​എ​മ്മി​ന് ഒ​രു അ​വ​കാ​ശ​വു​മി​ല്ല. ഇ​പ്പോ​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന ആ​ളു​ക​ളു​ടെ പാ​ര്‍​ട്ടി​യി​ലു​ള്ള​വ​രു​ടെ പ​ല കേ​സു​ക​ളി​ലും എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​പോ​ലും അ​വി​ടെ​ത്ത​ന്നെ ഇ​രി​ക്കു​ക​യ​ല്ലേ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് തൊ​ട്ട് ഇ​ത്ത​ര​ക്കാ​ര്‍ ഇ​രി​ക്കു​ന്നി​ല്ലേ. എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​തു​പോ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് ചോ​ദി​ക്കാ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ധൈ​ര്യ​പ്പെ​ടു​മോ​യെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

ഉ​മ തോ​മ​സ് അ​വ​രു​ടെ അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം തു​ട​ങ്ങി​വ​ച്ച​ത് സി​പി​എ​മ്മാ​ണ്. ഒ​രു സ്ത്രീ ​പോ​ലും സൈ​ബ​റി​ട​ത്തി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട​രു​ത്. സ്ത്രീ​ക​ളെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്ര​മി​ക്കു​ന്ന​ത് മ​നോ​രോ​ഗ​മാ​ണ്. അ​ത് അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

കോ​ൺ​ഗ്ര​സ് ജീ​ർ​ണാ​വ​സ്ഥ​യി​ൽ: രാ​ഹു​ലി​ന്‍റെ രാ​ജി​ക്കാ​യു​ള്ള സ​മ​രം സി​പി​എം തു​ട​രു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഇ​ത്ര ജീ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ കോ​ൺ​ഗ്ര​സ് ഇ​തു​വ​രെ ക​ട​ന്നു പോ​യി​ട്ടി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​നി സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സി​ന​ക​ത്തെ ജീ​ർ​ണ​ത​യെ​ക്കു​റി​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന​റി​യാം. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​കെ ആ​വ​ശ്യ​പ്പെ​ട്ട​ത് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ൻ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ രാ​ഹു​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പാ​ർ​ട്ടി ഒ​രേ സ്വ​ര​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​നം: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് ഏ​ക​ക​ണ്ഠ​മാ​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി ഒ​രേ സ്വ​ര​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള തീ​രു​മാ​ന​മാ​ണി​ത്. രാ​ഹു​ലി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ പാ​ർ​ട്ടി ഗൗ​ര​വ​ക​ര​മാ​യാ​ണ് കാ​ണു​ന്ന​ത്. ആ​രോ​പ​ണ​ങ്ങ​ൾ വ​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ പ​രി​ശോ​ധി​ച്ചി​രു​ന്നു. രാ​ഹു​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വെ​ച്ച​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജി എ​ന്ന ആ​വ​ശ്യ​ത്തി​ൽ യു​ക്തി​യി​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് അ​ത്ത​രം രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ൻ ധാ​ർ​മി​ക​മാ​യി അ​വ​കാ​ശ​മി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്കി​ല്ല, പ്ര​സ്ഥാ​നം കൂ​ടെ​നി​ല്ക്കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്: ഉ​മാ തോ​മ​സ്

കൊ​ച്ചി: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ത​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഉ​മാ തോ​മ​സ് എം​എ​ൽ​എ. പ്ര​സ്ഥാ​നം കൂ​ടെ നി​ൽ​ക്കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

രാ​ഹു​ലി​ന്‍റെ വി​ഷ​യ​ത്തി​ൽ പ​റ​യാ​നു​ള്ള​ത് ഇ​ന്ന​ലെ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ല. ഓ​രോ​രു​ത്ത​ർ​ക്കും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​ണ്ട്. ആ​രു​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ലും കൈ​ക​ട​ത്തു​ന്നി​ല്ല. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഉ​മ തോ​മ​സ് കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി.

വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ഫേ​സ്ബു​ക്കി​ലു​മാ​ണ് ഉ​മാ തോ​മ​സി​നെ തെ​റി​വി​ളി​ച്ചും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യും പ്ര​തി​ക​ര​ണ​ങ്ങ​ളെ​ത്തി​യ​ത്. ഉ​മാ തോ​മ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ള്‍​ക്കു താ​ഴെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ഇ​തി​നോ​ട​കം വ​ന്ന​ത്.

അ​ടു​ത്ത ത​വ​ണ വീ​ട്ടി​ല്‍ ഇ​രു​ത്ത​ണ​മെ​ന്നും പ​രി​ക്കേ​റ്റ​പ്പോ​ള്‍ ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന പ്രാ​ര്‍​ഥ​ന തെ​റ്റാ​യി​രു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള​യാ​ണ് അ​ധി​ക്ഷേ​പം. മേ​ല​ന​ങ്ങാ​തെ എം​എ​ല്‍​എ ആ​യ​തി​ന്‍റെ കു​ഴ​പ്പ​മെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​മ​ന്‍റു​ക​ളു​ണ്ട്. ഉ​മാ തോ​മ​സ് എം​എ​ല്‍​എ​യെ അ​നു​കൂ​ലി​ച്ചു​ള്ള നി​ല​പാ​ടു​ക​ളും പാ​ര്‍​ട്ടി​യി​ലെ വാ​ക്‌​പോ​ര് മു​ത​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി ഒ​രു നി​മി​ഷം പോ​ലും വൈ​ക​രു​തെ​ന്നാ​യി​രു​ന്നു ഉ​മാ തോ​മ​സി​ന്‍റെ പ്ര​തി​ക​ര​ണം. യു​വ​തി​ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഹു​ല്‍ ഒ​രു നി​മി​ഷം മു​മ്പ് ത​ന്നെ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും മ​റ്റു പ്ര​സ്ഥാ​ന​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് എ​ന്നു​ള്ള​ത​ല്ല പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞി​രു​ന്നു.

Kerala

ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് രാ​ഹു​ലി​ന് അ​വ​സ​രം ന​ല്‍​കാ​ൻ കോ​ൺ​ഗ്ര​സ്

അ​ടൂ​ര്‍: ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കെ​പി​സി​സി അ​നു​മ​തി ന​ല്‍​കു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഇ​തി​നു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ആ​ലോ​ചി​ച്ചി​ട്ടു മ​തി​യെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്നു രാ​വി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

രാ​ഹു​ലി​ന്‍റെ രാ​ജി ത​ത്കാ​ലം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് പാ​ര്‍​ട്ടി എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​തി​നൊ​പ്പം രാ​ഹു​ലി​നു ത​ന്‍റെ വി​ശ​ദീ​ക​രി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന.

പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നു മു​മ്പി​ല്‍ ആ​ദ്യം രാ​ഹു​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കും. ഞായറാഴ്ച ഇ​തി​നു​ള്ള അ​വ​സ​ര​ത്തി​നാ​യി അ​ദ്ദേ​ഹം ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി കൊ​ട്ടാ​ര​ക്ക​ര വ​രെ​യെ​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ടു​ത്തുചാ​ടി എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നേ​താ​ക്ക​ളേ​റെ​യും.

ട്രാ​ന്‍​സ് വു​മ​ണ്‍ അ​വ​ന്തി​ക​യു​മാ​യു​ള്ള സം​ഭാ​ഷ​ണം പു​റ​ത്തു​വി​ട്ട് ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന ഇ​ന്ന​ലെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. നി​ല​വി​ലെ മാ​ധ്യ​മ പ്ര​ച​ര​ണം പോ​ലെ താ​ന്‍ വ​ലി​യ കു​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ല്‍ അ​വ​ന്തി​ക എ​ന്തി​നാ​ണ് ഒ​രു ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ വി​ളി​ച്ച കാ​ര്യം വി​ളി​ച്ച​റി​യി​ച്ച​തെ​ന്നും സം​ഭാ​ഷ​ണം റെ​ക്കോ​ര്‍​ഡ് ചെ​യ്തു ത​നി​ക്ക​യ​ച്ച​തെ​ന്നും രാ​ഹു​ല്‍ ചോ​ദി​ക്കു​ന്നു​ണ്ട്.

ചാ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​മെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്തു കൊ​ണ്ട് ഇ​ത്ര​യും ദി​വ​സം ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വി​ട്ടി​ല്ലാ​യെ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​തെ​ങ്കി​ല്‍ ഒ​രു മ​നു​ഷ്യ​ന്‍ എ​ന്ന നി​ല​യി​ല്‍ ത​നി​ക്കും ഇ​ത്ത​രം അ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ള്‍ വൈ​ഷ​മ്യ​ങ്ങ​ളും മാ​ന​സി​ക അ​വ​സ്ഥ​ക​ളു​മു​ണ്ടെ​ന്നു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്നെ സ്‌​നേ​ഹി​ക്കു​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടി​ല്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നു രാ​ഹു​ല്‍ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ജ​ന​കീ​യ​കോ​ട​തി​യെ​യും അ​തേ​പോ​ലെ നീ​തി ന്യാ​യ വ്യ​വ​സ്ഥ വ​ഴി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും പ​റ​ഞ്ഞു.

ഉ​യ​ര്‍​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍​ക്കെ​ല്ലാം കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യാ​ന്‍ ത​നി​ക്കാ​കു​മെ​ന്ന് രാ​ഹു​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ല്‍ ജ​ന​ങ്ങ​ളോ​ടു വി​ശ​ദീ​ക​രി​ക്കേ​ണ്ട പ​ല കാ​ര്യ​ങ്ങ​ളും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ളു​മു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു പ​റ​ഞ്ഞു​കൊ​ള്ളാ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. താ​ന്‍ നി​മി​ത്തം ഒ​രു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നും ത​ല​കു​നി​ക്കാ​ന്‍ പാ​ടി​ല്ല. ത​നി​ക്കു പ്ര​തി​രോ​ധം തീ​ര്‍​ക്കേ​ണ്ട സാ​ഹ​ച​ര്യം പാ​ര്‍​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​ക്കൂ​ട. കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി ഒ​ട്ടേ​റെ പ്ര​തി​രോ​ധ​മു​ഖം തു​റ​ന്ന ആ​ളാ​ണ് താ​നെ​ന്നും രാ​ഹു​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ന് യോ​ഗ്യ​ന​ല്ലാ​ത്ത​യാ​ളെ എ​ന്തി​ന് ജ​ന​ങ്ങ​ളു​ടെ​മേ​ൽ അ​ടി​ച്ചേ​ല്പി​ക്കു​ന്നു: എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ സ​സ്പെ​ൻ​ഷ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഒ​ത്തു​തീ​ർ​പ്പെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ന് യോ​ഗ്യ​ന​ല്ലാ​ത്ത ആ​ളെ എ​ന്തി​ന് ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ഉ​മാ തോ​മ​സ് എം​എ​ൽ​എ​ക്കെ​തി​രേ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് കോ​ൺ​ഗ്ര​സ് അ​ണി​ക​ളാ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

Latest News

Corehub Up